image

12 Jan 2024 10:15 AM GMT

Tech News

ഇലക്ട്രിക് വാഹനങ്ങളുടെ 6 മോഡലുകള്‍ അവതരിപ്പിച്ച് വാര്‍ഡ്‌വിസാര്‍ഡ്

MyFin Desk

wardwizard introduces 6 models of electric vehicles
X

Summary

  • ഹൈഡ്രജന്‍ അധിഷ്ഠിത ഫ്യൂവല്‍ സെല്‍ പവര്‍ഡ് സ്‌കൂട്ടര്‍ പ്രോട്ടോടൈപ്പും പ്രദർശിപ്പിച്ചു
  • ട്രൈറ്റണ്‍ ഇ.വിയുമായുള്ള സഹകരണത്തിന്റെ ഭാഗമാണ് ഈ സംരംഭം
  • വൈബ്രന്റ് ഗുജറാത്ത് 2024 ന്റെ പത്താം പതിപ്പില്‍ പ്രദർശിപ്പിച്ചു


ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ്, വൈബ്രന്റ് ഗുജറാത്ത് 2024 ന്റെ പത്താം പതിപ്പില്‍ ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് കീഴില്‍ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തിലും, ജോയ് ഇ-റിക്ക് ബാനറിന് കീഴില്‍ ഇലക്ട്രിക് വാണിജ്യ വാഹന വിഭാഗത്തിലുമായി 6 പുതിയ മോഡലുകള്‍ അവതരിപ്പിച്ചു.

സാങ്കേതിക മുന്നേറ്റങ്ങളും പുതുമകളും ഉപയോഗിച്ച് ഇ.വി മോഡല്‍ കാഴ്ചപ്പാടിന് അനുസൃതമായി ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോഡലുകളും, ഗോള്‍ഫ് കാര്‍ട്ട് (6 സീറ്റര്‍),ഗാര്‍ബേജ് വെഹിക്കിള്‍, ഇ-കാര്‍ട്ട്, ഇ-ലോഡര്‍ വെഹിക്കിള്‍ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ മോഡലുകളുമാണ് പ്രദര്‍ശിപ്പിച്ചത്.

ഇതിന് പുറമേ ഇലക്‌ട്രോലൈസര്‍ സാങ്കേതികവിദ്യയില്‍ പുറത്തിറക്കിയ ഹൈഡ്രജന്‍ അധിഷ്ഠിത ഫ്യൂവല്‍ സെല്‍ പവര്‍ഡ് സ്‌കൂട്ടര്‍ പ്രോട്ടോടൈപ്പും പ്രദര്‍ശിപ്പിച്ചു. അടുത്ത തലമുറ ഉപയോക്താക്കളുടെ ഹൈഡ്രജന്‍ അധിഷ്ഠിത ഇന്ധന സെല്‍ എന്ന ആശയം നിലവില്‍ ഗവേഷണവികസന ഘട്ടത്തിലാണ്. സാങ്കേതികവിദ്യ പൂര്‍ണമായി വികസിക്കുമ്പോള്‍ യൂട്ടിലിറ്റി വാഹനങ്ങളില്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ ഇത് ഉപയോഗിക്കും. ട്രൈറ്റണ്‍ ഇ.വിയുമായുള്ള സഹകരണത്തിന്റെ ഭാഗമാണ് ഈ സംരംഭം. ഗുജറാത്ത് സര്‍ക്കാരുമായി അടുത്തിടെ ഒപ്പുവച്ച 2000 കോടി രൂപയുടെ ധാരണാപത്രം പ്രകാരം, വാര്‍ഡ്‌വിസാര്‍ഡ് നിര്‍ണായക മേഖലകളില്‍ ഗണ്യമായ നിക്ഷേപം നടത്തിയിരുന്നു.