image

19 Jun 2023 12:42 PM GMT

Technology

ട്വിറ്ററിന്റെ സ്മാർട്ട്‌ ടിവിക്കായുള്ള വീഡിയോ ആപ്പ് വരുന്നു: ഇലോൺ മസ്ക്

MyFin Desk

ട്വിറ്ററിന്റെ സ്മാർട്ട്‌ ടിവിക്കായുള്ള വീഡിയോ ആപ്പ് വരുന്നു: ഇലോൺ മസ്ക്
X

Summary

  • ട്വിറ്റർ പ്ലാറ്റ്ഫോമിൽ ഒരു ഉപയോക്താവുമായി സംവദിക്കുന്നതിനിടയിൽ പ്രഖ്യാപനം
  • യു ട്യൂബിനു സമാനമായി സ്മാർട്ട്‌ ടിവിക്കായുള്ള വീഡിയോ ആപ്പ്
  • ട്വിറ്ററിൽ 2 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാം


സെർച്ച്‌ എഞ്ചിൻ എന്നതിന്റെ പര്യായമായി ഗൂഗിൾ മാറിയപോലെ സ്മാർട്ഫോണിൽ ഇഷ്ടവിഡിയോക്കു വേണ്ടി എല്ലാവരും തിരയുന്നത് യു ട്യൂബിലും. 2005 ഇൽ ആരംഭിച്ച യൂട്യൂബിൽ വിവിധ വിഭാഗത്തിൽ പെട്ട ലക്ഷക്കണക്കിന് വീഡിയോകളാണ് ദിവസവും അപ്‌ലോഡ് ചെയ്യപ്പെടുന്നത്.

സ്മാർട്ട്‌ ടിവിയിലും വീഡിയോ ആപ്പ് ലഭ്യമാണ്. യു ട്യൂബിനു സമാനമായി സ്മാർട്ട്‌ ടിവിക്കായുള്ള വീഡിയോ ആപ്പ് അവതരിപ്പിക്കുമെന്ന് ഇലോൺ മസ്ക്.

ട്വിറ്റർ ഉപയോക്താവിന്റെ ട്വീറ്റിനുള്ള മറുപടി

ട്വിറ്റർ പ്ലാറ്റ്ഫോമിൽ ഒരു ഉപയോക്താവുമായി സംവദിക്കുന്നതിനിടയിൽ ആണ് മസ്‌ക് ട്വിറ്റർ വീഡിയോ ആപ്പ് പ്രഖ്യാപനം നടത്തിയത്.

ഫോണിൽ ദൈർഘ്യമേറിയ വീഡിയോകൾ കാണുന്നത് പ്രായോഗികമല്ലാത്തതിനാൽ സ്മാർട്ട് ടിവികൾക്കായി ട്വിറ്റർ വീഡിയോ ആപ്പ് എത്രത്തോളം ആവശ്യമാണെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് സൂചിപ്പിച്ചപ്പോൾ ആണ് മസ്കിന്റെ ഈ പ്രതികരണം.

സ്മാർട്ട് ടിവികൾക്കായി ഞങ്ങൾക്ക് ശരിക്കും ഒരു ട്വിറ്റർ വീഡിയോ ആപ്പ് ആവശ്യമാണ്. ഞാൻ ട്വിറ്ററിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ കാണുന്നില്ല," ഉപയോക്താവ് എഴുതി.

കമന്റുകളിൽ 'ഇറ്റ്‌സ് കമിംഗ്' എന്നാണ് മസ്ക് ഇതിനോട് പ്രതികരിച്ചത്. ഈ നീക്കത്തെ താൻ 'അഭിനന്ദിക്കുന്നു'വെന്നും യൂട്യൂബിലേക്കുള്ള തന്റെ സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കുന്ന ഒരു ദിവസത്തിനായി കാത്തിരിക്കുന്നുവെന്നും പിന്നെ ഒരിക്കലും തിരിഞ്ഞു നോക്കാൻ ഇടവരില്ലെന്നും ഉപയോക്താവ് മറുപടി നൽകി.

ട്വിറ്ററിന്റെ 2 മണിക്കൂർ ദൈ ർഘ്യമുള്ള വീഡിയോ ഫീച്ചർ

ട്വിറ്റർ പ്ലാറ്റ് ഫോമിൽ കഴിഞ്ഞ മാസം രണ്ട് മണിക്കൂർ വരെ ദൈർഘ്യ മുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യാൻ അനുവദിച്ചിരുന്നു. ഫീച്ചർ പുറത്തിറക്കിയ ഉടൻ തന്നെ ആളുകൾ മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ സിനിമകൾ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. ജോൺ വിക്ക് ചാപ്റ്റർ 4 പോലും പുറത്തിറങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം ട്വിറ്ററിൽ കൂടെ ചോർന്നിരുന്നു.