4 July 2023 7:14 AM GMT
Summary
- ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിൽ വലിയ മാറ്റങ്ങൾ
- നേരത്തെ, ട്വിറ്റര് അക്കൗണ്ടിൽ ലോഗിൻ ചെയ്‌തിട്ടില്ലെങ്കിലും ഉപയോക്താക്കൾക്ക് ട്വീറ്റുകൾ കാണാമായിരുന്നു
ട്വിറ്റർ പ്ലാറ്റ്‌ഫോമിൽ ട്വീറ്റുകൾ കാണണമെങ്കിൽ സൈൻ ഇൻ ചെയ്ത് അക്കൗണ്ട് ഉണ്ടാക്കുകയോ നിലവിൽ ഉള്ള അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുകയോ വേണം. ഉപയോക്താക്കളിൽ വലിയ സ്വാധീനം ചെലുത്തിയേക്കാവുന്ന മാറ്റമാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.നേരത്തെ, ഒരു അക്കൗണ്ടിൽ ലോഗിൻ ചെയ്‌തിട്ടില്ലെങ്കിലും ഉപയോക്താക്കൾക്ക് ട്വീറ്റുകൾ കാണാമായിരുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഉള്ള സ്റ്റാർട്ട്പ്പ് കമ്പനികളുൾപ്പെടെ വൻ കമ്പനികളും ട്വിറ്റർ ഡാറ്റ ഉപയോഗിക്കുന്നു. ചാറ്റ് ജി പി ടി പുതിയ ലാംഗ്വേജ് മോഡൽ വികസിപ്പിക്കുന്നതിന് ട്വിറ്റർ ഡാറ്റ വലിയ ഉപയോഗിക്കുന്നുവെന്ന് മസ്ക് നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.
നിലവിൽ താത്കാലിക നിയന്ത്രണം ആവശ്യമായി വന്നിരിക്കുന്നുവെന്നും താമസിയാതെ തന്നെ ഇത് എടുത്തുകളയുമെന്നും മസ്ക് കൂട്ടിച്ചേർത്തു
ട്വിറ്റർ ഡാറ്റാ മോഷ്ടിക്കുന്നവർക്കെതിരെ നിയമനടപടികൾക്കു ഒരുങ്ങുമെന്നും ഇലോൺ മസ്ക് മുന്നറിയിപ്പ് നൽകി
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിൽ വലിയ മാറ്റങ്ങൾ ആണ് വരുത്തിയത്. സബ്സ്ക്രിപ്ഷൻ ചാർജ് ഈടാക്കി ട്വിറ്റർ ബ്ലൂ ചെക്ക് മാർക്കും 2 ഫാക്ടർ ഓതെന്റിക്കേഷൻ കൊണ്ടുവന്നു.
ഉപയോക്താക്കൾക്ക് ഒരു ദിവസം കാനാവുന്ന ട്വീറ്റുകൾക്കും കഴിഞ്ഞ ദിവസം മസ്ക് പരിധി നിശ്ചയിച്ച് ട്വീറ്റ് ചെയ്തിരുന്നു. വെരി ഫൈഡ് അക്കൗണ്ടുകൾക്ക് 6000 പോസ്റ്റ് മാത്രമാണ് വായിക്കാനാവുക. വെരിഫൈഡ് അല്ലാത്ത അക്കൗണ്ടുകൾക്ക് 600 പോസ്റ്റുകൾ കാണാവുന്നതാണ്. വെരിഫൈഡ് അല്ലാത്ത പുതിയ അക്കൗണ്ടുകളാണെങ്കിൽ വെറും 300 പോസ്റ്റുകൾ മാത്രമാണ് കാണാൻ കഴിയുക. ഭാവിയിൽ ഈ പരിധി ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.