19 July 2023 3:15 PM GMT
Summary
- ത്രെഡ്സ് സജീവ ഉപയോക്താക്കളുടെ എണ്ണം പകുതിയായി കുറഞ്ഞു
- ചെലവഴിക്കുന്ന സമയത്തിലും ഇടിവ്
- ട്വിറ്ററിന് വെല്ലുവിളിയാവില്ലെന്നു സൂചന
നിറം മങ്ങി ത്രെഡ്സ്, ട്വിറ്ററിനു ആശ്വാസം
ട്വിറ്ററിന്റെ എതിരാളിയായി മെറ്റ യുടെ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം ത്രെഡ്സ്ജൂലൈമാസം ആദ്യം അവതരിപ്പിച്ചു. ആദ്യദിനം തന്നെ മെറ്റയുടെ പുതിയ ആപ്പ് 100 ദശലക്ഷത്തിലധികം സൈൻ അപ്പുകളുമായി റെക്കോർഡ് നേട്ടം കൈവരിച്ച ആദ്യത്തെ ആപ്ലിക്കേഷനായി മാറി. ട്വിറ്ററിനു ഈ ആപ്പ് വലിയ വെല്ലുവിളിയാകുമെന്നു വരെ കരുതിയിരുന്നു തുടക്കത്തിൽ വലിയ ആവേശത്തോടെ ആയിരുന്നു ഉപയോക്താക്കൾ ത്രെഡ്സിനെ വരവേറ്റത്. എന്നാൽ ത്രെഡ്സിനെ ചുറ്റിപ്പറ്റിയുള്ള ഈ ഹൈപ്പ് മങ്ങുന്നതായി വിവിധ റിപ്പോർട്ടുകൾ സൂചന നൽകുന്നു
ത്രെഡ്സ് vs ട്വിറ്റർ
ജൂലൈ ആദ്യം ത്രെഡ്സ് അവതരിപ്പിച്ചപ്പോൾ പതിദിനം 49 ദശലക്ഷം സജീവ ഉപഭോക്താക്കൾ ഉണ്ടായിരുന്നു. എന്നാൽ രണ്ടാമത്തെ ആഴ്ച അവസാനത്തോടെ എണ്ണം 23 ദശലക്ഷമായി പകുതിയോളം കുറഞ്ഞു. പ്ലാറ്റ്ഫോമിൽ ചെലവഴിക്കുന്ന സമയത്തിലും ഇടിവുണ്ടായി. എന്നാൽ ട്വിറ്ററിന് 109 ദശ ലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്.
മെറ്റ ഉടമസ്ഥതയിൽ വരുന്ന പുതിയ അപ്പുകൾ സ്വാഭാവികമായും ആളുകളിൽ വളരെയധികം. താത്പര്യംജനിപ്പിക്കുന്നു. ത്രെഡ്സ് ആപ്പും ഇതിനൊരു അപവാദം ആയിരുന്നില്ല. പുതിയ അക്കൗണ്ട് ഇല്ലാതെ തന്നെ നിലവിലുള്ള അക്കൗണ്ട് ക്രെഡെൻഷ്യലുകൾ ഉപയോഗിച്ച് ത്രെഡ്സ് ആപ്പ് ഉപയോഗിക്കുന്നതിൽ ഇൻസ്റ്റാഗ്രാം ഒരു പ്രധാന പങ്കു വഹിച്ചു. വാർത്ത ഉള്ളടക്കങ്ങൾക്ക് ത്രെഡ്സ് മുൻഗണന നൽകുന്നില്ലെന്നു ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസെരി വ്യക്തമാക്കി. ഉപയോക്താക്കൾ കൂടുതലും സ്വന്തം നെറ്റ്‌വർക്കിലെ ആളുകളുമായി ഇടപഴകുന്നതിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.
ബ്രേക്കിങ് ന്യൂസുകൾ നൽകികൊണ്ടാണ് ട്വിറ്റർ അതിന്റെ പ്രശസ്തി കെട്ടിപ്പടുത്തത്. രാഷ്ട്രീയപരമായും വിനോദം ജനിപ്പിക്കുന്നതുമായ ഇത്തരം വാർത്തകൾ ഉള്ളത് കൊണ്ട് ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് ട്വിറ്റർ. ഇൻസ്റ്റാഗ്രാം പ്ലാറ്റ് ഫോം ഈ ഒരു രീതി പിന്തുടരുന്നില്ല. ട്വിറ്റർ, ഉപയോക്താക്കളെ അജ്ഞാതമായി തുടരാൻ അനുവദിക്കുന്നു.
എന്നാൽ ഇൻസ്റ്റാഗ്രാമുമായി യോജിച്ച് പ്രവർത്തിക്കുന്നതിനാൽ ത്രെഡ്സിനു ഇത് സാധ്യമല്ല. സ്പാം അക്കൗണ്ടുകളെ ഒഴിവാക്കാൻ വായിക്കാവുന്ന പോസ്റ്റുകളുടെ നിരക്കിന് പരിധി നിശ്ചയിച്ചിരുന്നു. ഈ നടപടിക്കു ഇലോൺ മസ്കിൽ നിന്നും പരിഹാസം ഏൽക്കേണ്ടി വന്നു. ത്രെഡിന്റെ തുടക്കം മുതൽ തന്നെ ട്വിറ്ററിന്റെ അനുകരണമാണെന്നു ആരോപിച്ച് ഇലോൺ മസ്കിന്റെ രൂക്ഷ വിമർശനം ഏൽക്കേണ്ടി വന്നിരുന്നു.