3 Oct 2023 9:35 AM GMT
Summary
- ക്രോം ബ്രൌസറില്‍ സെർട്ട്- ഇന്‍ സുരക്ഷാ പിഴവുകൾ കണ്ടെത്തി
- എത്രയും വേഗം ക്രോം ബ്രൌസർ അപ്ഡേറ്റ് ചെയ്യുക
ഗൂഗിള്‍ ക്രോം ഉപഭോക്താക്കളാണോ സൂക്ഷിക്കണം. പറയുന്നത് കേന്ദ്ര സർക്കാരിന്‍റെ കംപ്യൂട്ടർ എമർജന്‍സി റെസ്പോണ്‍സ് ടീം ( സെർട്ട്- ഇന്‍). ക്രോം ബ്രൗസറിൽ കണ്ടെത്തിയ സുരക്ഷാ പിഴവുകൾ ഉപയോഗിച്ച് സൈബർ കുറ്റവാളികൾക്ക് ഉപകരണങ്ങളിൽ അനധികൃതമായി പ്രവേശിക്കാനും നിയന്ത്രണം ഏറ്റെടുക്കാനും കഴിയുമെന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നേരത്തെ സെർട്ട്- ഇന്‍ ക്രോം ബ്രൌസറില്‍ സുരക്ഷാ പിഴവുകൾ കണ്ടെത്തിയിരുന്നു.
ഗൂഗിൾ ക്രോം 117.0.5938.132-ന് മുമ്പുള്ള പതിപ്പുകൾക്ക് നിരവധി സുരക്ഷാ പോരായ്മകൾ കണ്ടെത്തിയതായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അറിയിച്ചു. ഈ പോരായ്മകൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താനും ഹാക്ക് ചെയ്യാനും ഉപയോഗിക്കാം. ഈ സുരക്ഷാ പോരായ്മകൾ പരിഹരിക്കുന്നതിനായി ഗൂഗിൾ ക്രോം 117.0.5938.132 പതിപ്പ് പുറത്തിറക്കി. എന്നാൽ, ഇതുവരെയും ഈ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാത്ത ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കാണ് സർക്കാർ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഗൂഗിൾ ക്രോം 117.0.5938.132 പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താനുള്ള സാധ്യതയുണ്ട്. അതിനാൽ, എത്രയും വേഗം ഈ അപ്ഡേറ്റ് ചെയ്യണമെന്ന് സെർട്ട്- ഇന്‍ നിർദ്ദേശിക്കുന്നു.
ഗൂഗിൾ ക്രോം 117.0.5938.132 പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഗൂഗിൾ ക്രോം തുറക്കുക. മുകളിൽ വലതു കോണിൽ മൂന്ന് ഡോട്ട് ഐക്കണിൽ ക്ലിക്കുചെയ്യുക. അതിൽ ഹെൽപ് ഓപ്ഷൻ തിരഞ്ഞെടുക്കുക. എബൗട്ട് ഗൂഗിൾ ക്രോം" ക്ലിക്ക് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇപ്പോഴുള്ള ഗൂഗിൾ ക്രോം പതിപ്പ് കാണാം. "അപ്ഡേറ്റ്" ബട്ടണിൽ ക്ലിക്കുചെയ്ത് ബ്രൗസർ റീസ്റ്റാർട്ട് ചെയ്യുക.