16 July 2024 7:41 AM GMT
Summary
- സൊല്യൂഷനുകള്‍ വികസിപ്പിക്കാന്‍ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
- സംസ്ഥാനത്തെ എല്ലാ മേഖലകളിലും നവീകരണവും സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കും
ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്‌ളിയുഎസ്) തമിഴ്നാട് ടെക്നോളജി (ഐടിഎന്‍ടി) ഹബ്ബിനെ പിന്തുണയ്ക്കുമെന്ന് ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനി. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വഴി പൊതു സംരംഭങ്ങള്‍ക്കായി ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൊല്യൂഷനുകള്‍ വികസിപ്പിക്കുന്നതിനായാണ് ഈ സഹകരണം.
ചെന്നൈയില്‍ എഡബ്‌ളിയുഎസും ഐടിഎന്‍ടിയും ചേര്‍ന്ന് നടത്തിയ 'ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പ്-വെഞ്ച്വര്‍ ക്യാപിറ്റല്‍' മിക്‌സര്‍ ഇവന്റിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ജനറേറ്റീവ് എഐ ഉപയോഗിച്ച് പൊതുമേഖലക്കായി കേന്ദ്രീകൃത പരിഹാരങ്ങള്‍ കണ്ടെത്തുന്നത്താന്‍ ഇത് പ്രാപ്താപമാക്കും.
സര്‍ക്കാര്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ലാഭേച്ഛയില്ലാത്ത മേഖലകള്‍ എന്നിവയ്ക്കായി എഐ പരിഹാരങ്ങള്‍ നിര്‍മ്മിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ ഇത് തിരഞ്ഞെടുക്കും.
ഐടിഎന്‍ടി, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം, തമിഴ്നാട്ടിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഡിജിറ്റല്‍ സേവന വകുപ്പ് എന്നിവ ചേര്‍ന്ന് വ്യവസായ പിന്തുണയോടെ സ്ഥാപിച്ച ഇന്നൊവേഷന്‍ ഹബ്ബ് ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് സ്റ്റാര്‍ട്ടപ്പുകള്‍, ഇന്നൊവേറ്റര്‍മാര്‍, അക്കാദമിക്, ഗവണ്‍മെന്റ്, വ്യവസായ പ്രമുഖര്‍ എന്നിവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തി തമിഴ്നാട്ടില്‍ ഒരു സാങ്കേതിക നവീകരണ ശൃംഖല നിര്‍മ്മിക്കുന്നു.
അണ്ണാ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന 570-ലധികം എഞ്ചിനീയറിംഗ് കോളേജുകളുടെ ഇന്‍കുബേഷന്‍ പ്രോഗ്രാമുകളില്‍ നിന്ന് ഉയര്‍ന്നുവരുന്നവര്‍ക്ക് പുതിയ പ്രോഗ്രാം മെന്റര്‍ഷിപ്പ് നല്‍കും. സംസ്ഥാനത്തെ എല്ലാ മേഖലകളിലും നവീകരണവും സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്നതിന് ഐടിഎന്‍ടി ഹബ് പ്രതിജ്ഞാബദ്ധമാണ്.
ജനറേറ്റീവ് എഐ സേവനങ്ങളും ആമസോണ്‍ ബെഡ്റോക്ക്, ആമസോണ്‍ ക്യൂ, ആമസോണ്‍ സേജ് മേക്കര്‍, എഡബ്‌ളിയുഎസ് ട്രെയിനിയം, തുടങ്ങി 240-ലധികം സേവനങ്ങള്‍ പരീക്ഷിക്കാനും നിര്‍മ്മിക്കാനും പ്രോഗ്രാമിലെ ഓരോ സ്റ്റാര്‍ട്ടപ്പിനും 10,000 ഡോളര്‍വരെ ക്രെഡിറ്റുകള്‍ ലഭിക്കും.
ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പ് ഹബ് പ്രോഗ്രാം വെബിനാറുകള്‍, ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പുകള്‍, മാസ്റ്റര്‍ക്ലാസുകള്‍ എന്നിവയിലൂടെ സ്റ്റാര്‍ട്ടപ്പുകളെ പ്രാപ്തമാക്കും. വ്യവസായ കണക്ഷനുകള്‍, റോഡ് ഷോകള്‍, ഹാക്കത്തോണുകള്‍, ഉപഭോക്തൃ ഇടപെടല്‍ എന്നിവയില്‍ നിന്നും തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനം ലഭിക്കും. എഡബ്‌ളിയുഎസ് ഇന്ത്യ, ഐടിഎന്‍ടി ഹബ് എന്നിവയില്‍ നിന്നുള്ള എക്‌സിക്യൂട്ടീവുകള്‍ ഉള്‍പ്പെടുന്ന ഒരു സ്റ്റിയറിംഗ് കമ്മിറ്റിയാണ് പ്രോഗ്രാം നിയന്ത്രിക്കുന്നത്.