21 Jun 2023 11:50 AM GMT
Summary
- വാട്സാപ്പ് ഉപയോക്താക്കൾ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്ദമാക്കാവുന്നതാണ്
- പ്രൈവസി ചെക്കപ്പ് ഫീച്ചറും ലഭ്യമാണ്
- കോൾ ലിസ്റ്റിൽ നമ്പറുകൾ കാണിക്കും
ഉപയോക്താക്കളുടെ നമ്പറിലേക്ക് അജ്ഞാത നമ്പറിൽ നിന്നും വരുന്ന വാട്സാപ്പ്കോളുകൾ പെരുകുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ധാരാളം ആളുകൾ ഇതുവഴി തട്ടിപ്പുകൾക്കു ഇരയായിട്ടുണ്ട്. ഇന്ത്യയിലെ വാട്സാപ്പ് ഉപയോക്താക്കൾക്കും ഇത്തരം കോളുകൾ ലഭിക്കുന്നത് വളരെയധികം ചർച്ചയായിരുന്നു. വാട്സാപ്പിനെതിരെ ഉന്നയിച്ച ഇത്തരം ആരോപണങ്ങൾക്ക് പരിഹാരമായി വാട്സാപ്പിന്റെ പുതിയ ഒരു ഫീച്ചർ ഒരുങ്ങുന്നു
സൈലെന്സ് അൺ നോൺ കോളേഴ്സ് ഫീച്ചർ
ഉപയോക്താക്കൾക്ക് വാട്സാപ്പിൽ വരുന്ന അജ്ഞാത കോളുകൾ നിശബ്ദമാക്കാനുള്ള ഫീച്ചറാണ് വാട്‌സാപ്പ് അവതരിപ്പിക്കുന്നത്. 'സൈലൻസ് അൺ നോൺ കോളേഴ്സ്' ഫീച്ചർ ഓണാക്കുന്നതിലൂടെ വാട്സാപ്പ് ഉപയോക്താക്കൾ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്ദമാക്കാവുന്നതാണ്. എന്നാൽ ഉപയോക്താക്കൾക്ക് ആവശ്യമുള്ള കോളുകൾ നഷ്‌ടമാകുന്നില്ലെന്ന് ഉറപ്പാക്കാൻ കോൾ ലിസ്റ്റിൽ നമ്പറുകൾ കാണിക്കും.
എങ്ങനെ ഉപയോഗിക്കാം
വാട്സാപ്പ് തുറക്കുമ്പോൾ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യുക.സെറ്റിങ്സിൽ പ്രൈവസിയിൽ കോളുകൾ തെരെഞ്ഞെടുത്തു 'സൈലെൻസ് അൺനോൺ കോളേഴ്‌സ് ' തെരെഞ്ഞെടുത്ത് ഈ സൗകര്യം ലഭ്യമാക്കാം.
പ്രൈവസി ചെക്കപ്പ് ഫീച്ചർ
വാട്സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പ്രൈവസി ചെക്കപ്പ് ഫീച്ചറും ലഭ്യമാണ് . ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക് ആവശ്യമായ സുരക്ഷ സംവിധാനം തെരെഞ്ഞെടുക്കാനാവും.