image

30 May 2024 10:38 AM GMT

Tech News

സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്ഷനുകളുമായി റിലയൻസ് ജിയോ എയർ ഫൈബർ പ്ലാനുകൾ

MyFin Desk

reliance jio air fiber plans with free ott subscriptions
X

Summary

  • പുതിയ ജിയോ എയർ ഫൈബർ പ്ലാനുകൾ അവതരിപ്പിച്ചു.
  • ചുരുങ്ങിയ സമയത്തിനുള്ളിൽ 115 ൽ അധികം നഗരങ്ങളിലേക്ക് ജിയോ എയർഫൈബർ സേവനം വ്യാപിപ്പിച്ചു


ആകാശ് അംബാനിയുടെ റിലയൻസ് ജിയോ 1000 ജിബി ഡാറ്റയും സൗജന്യ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവയുമായി പുതിയ ജിയോ എയർ ഫൈബർ പ്ലാനുകൾ അവതരിപ്പിച്ചു.

വയർലെസ് സാങ്കേതികവിദ്യയിലൂടെ കുറഞ്ഞ നിരക്കിൽ വീടുകളിലേക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് എത്തിക്കാൻ ജിയോ എയർഫൈബർ. 3 മാസത്തെ കാലാവധിയുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ ജിയോ എയർ ഫൈബർ പ്ലാനിന് 1,797 രൂപയാണ് വരുന്നത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ജിയോ സിനിമ, ഡിസ്നി, ഹോട്ട് സ്റ്റാർ പ്ലസ്, സോണിലൈവ് എന്നിവയുൾപ്പെടെയുള്ള സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾക്കൊപ്പം 30 mbps വേഗതയിൽ 1000 GB ഡാറ്റയും ഈ പ്ലാനിൽ വരുന്നു. കൂടാതെ 100 mbps 1000 ജിബി ഡാറ്റയിൽ 2,697 രൂപയ്ക്ക് 14 ഒടിടി സബ്‌സ്‌ക്രിപ്ഷനുകളും, 3,597 രൂപയുടെ 17 ഒടിടി സബ്‌സ്‌ക്രിപ്ഷനുകളും എന്നീ രണ്ടു ഓപ്ഷനുകൾ ലഭ്യമാണ്.

ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ പ്ലാനുകൾ കൂടാതെ കുറഞ്ഞ വിലയിൽ മൊബൈൾ ഫോണുകൾ അവതരിപ്പിച്ചുകൊണ്ട് ടെലികോം മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് ആകാശ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ.

കേബിൾ വഴിയുള്ള കണക്ഷൻ എത്തിക്കാൻ പ്രയാസമുള്ള പ്രദേശങ്ങളിലേക്ക് മൈൽ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന സേവനമാണ് ജിയോ എയർഫൈബർ. ആദ്യകാലത്ത് 8 നഗരങ്ങളിൽ മാത്രമായിരുന്നു ജിയോ എയർഫൈബർ ലഭ്യമായിരുന്നത്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ 115 ൽ അധികം നഗരങ്ങളിലേക്ക് ജിയോ എയർഫൈബർ സേവനം വ്യാപിപ്പിച്ചു