3 Oct 2023 10:59 AM GMT
Summary
- ഐ ഫോൺ 15 പ്രൊ മോഡലുകളിലെ ഐഒഎസ് 17 ലെ ബഗ് ആണ് ചൂടിന് കാരണം
- ഇൻസ്റ്റാഗ്രാം ,യൂബർ ഉൾപ്പെടെയുള്ള തേർഡ് പാർട്ടി അപ്പുകളിലേക്കുള്ള അപ്ഡേറ്റുകളും ഇതിനു കാരണമാവുന്നു
ഐഫോൺ 15 അമിതമായി ചൂടാവുന്നുവെന്ന ആരോപണത്തോട് ആപ്പിൾ പ്രതികരിച്ചു.ഐ ഫോൺ 15 പ്രോ യും പ്രോ മാക്സും അമിതമായി ചൂടാവുന്നുവെന്ന പരാതിയാണ് കമ്പനി നേരിട്ടത്.
ഐ ഫോൺ ഉപയോഗിക്കുന്ന ആദ്യ ദിവസങ്ങളിൽ ഡാറ്റാ ഡൗൺലോഡ് ചെയ്യുമ്പോൾ ഐഫോൺ സാധാരണ ചൂടാവും. ഡാറ്റാ അമിതമായി കൈകാര്യം ചെയ്യുന്നത് കൊണ്ട് ആണ് ഇത് സംഭവിക്കുന്നത്. ഐഒഎസ് 17 ലെ ബഗ് ആണ് ഇതിനു കാരണം. ഇത് താമസിയാതെ പരിഹരിക്കുമെന്നും കമ്പനി പറഞ്ഞു.
കൂടാതെ, ഐഫോൺ ഉപയോഗിക്കുമ്പോൾ തേർഡ് പാർട്ടി ആപ്പുകളിലേക്കുള്ള അപ്ഡേറ്റുകളും ഇതിനു കാരണമാവുന്നുണ്ട്. യൂബർ, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള ആപ്പുകൾ ഇതിൽ ഉൾപ്പെടും.
പ്രോ മോഡലുകളിലെ ടൈറ്റാനിയും ഫ്രെയിമുകളിലെ പുതിയ മെറ്റീരിയൽ ആണ് ചൂടിന് കാരണം എന്ന വാദം ആപ്പിൾ തള്ളിക്കളഞ്ഞു. നേരത്തെയുള്ള സ്റ്റെയിൻ ലെസ്സ് സ്റ്റീൽ പ്രോ മോഡൽ ഫോണുകളെക്കാൾ ചൂട് വ്യപനത്തിന് ടൈറ്റാനിയം ഫ്രെയിം മികച്ചതാണെന്ന് കമ്പനി വ്യക്തമാക്കുന്നു.
സെപ്റ്റംബർ ആദ്യം നടന്ന വണ്ടർ ലസ്റ്റ് ഇവന്റിലാണ് ആപ്പിൾ ഐഫോൺ പ്രോ, ഐഫോൺ പ്രോ മാക്സ് മോഡലുകൾ അവതരിപ്പിച്ചത്.