image

23 May 2023 10:05 AM GMT

Technology

ഇനി ഗൂഗിള്‍ പേയിലൂടെ റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു പേയ്‌മെന്റ്‌സ് നടത്താം

MyFin Desk

make payments using rupay credit card through google pay
X

Summary

  • 2022 ജൂണില്‍, റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐ പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുന്നതിന് ആര്‍ബിഐ അനുമതി നല്‍കിയിരുന്നു
  • സമീപ വര്‍ഷങ്ങളില്‍, യുപിഐ ഇടപാടുകളില്‍ ഇന്ത്യയില്‍ ഗണ്യമായ കുതിച്ചുചാട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
  • ഇന്ത്യയില്‍ 50 ദശലക്ഷം പേര്‍ ഒന്നോ ഒന്നിലധികമോ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നു


ഗൂഗിള്‍ പേയുടെ സഹായത്തോടെ ഇനി മുതല്‍ റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു പേയ്‌മെന്റ്‌സ് നടത്താം. ഈ സൗകര്യം റുപേ ക്രെഡിറ്റ് കാര്‍ഡില്‍ ലഭ്യമാക്കാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍സിപിഐ) സഹകരിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചു. ഇതിലൂടെ യൂസര്‍ക്ക് ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ പര്‍ച്ചേസുകള്‍ നടത്താനുള്ള സൗകര്യമാണ് ലഭിക്കുന്നത്.

നിലവില്‍ ഗൂഗിള്‍ പേയിലേക്കോ ഇന്ത്യയിലെ മറ്റേതെങ്കിലും യുപിഐ പേയ്‌മെന്റ് ആപ്പിലേക്കോ വിസ (Visa), മാസ്റ്റര്‍ കാര്‍ഡ് (Mastercard) ഇഷ്യു ചെയ്തിട്ടുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഓപ്ഷനില്ല. ഈ സാഹചര്യത്തില്‍ റുപേ ക്രെഡിറ്റ് കാര്‍ഡ് ഇനി മുതല്‍ നിരവധി പേര്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്.

നിലവില്‍ ബാങ്ക് അക്കൗണ്ട്, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട്, പ്രീപെയ്ഡ് അക്കൗണ്ടിലൂടെ മാത്രമാണ് ഗൂഗിള്‍ പേ പോലുള്ള യുപിഐ പേയ്‌മെന്റ്‌സ് നടത്താന്‍ സാധിക്കുന്നത്. അതായത്, നമ്മളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തു കൊണ്ടാണ് യുപിഐ പേയ്‌മെന്റ് നടത്തുന്നത്. എന്നാല്‍ ഇനി മുതല്‍ റുപേ ക്രെഡിറ്റ് കാര്‍ഡിനെ ലിങ്ക് ചെയ്ത് പേയ്‌മെന്റ്‌സ് നടത്താനാകും.

റുപേ ക്രെഡിറ്റ് കാര്‍ഡിനെ ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തു കഴിഞ്ഞാല്‍ റുപേ ക്രെഡിറ്റ് കാര്‍ഡ് അംഗീകരിക്കുന്ന എല്ലാ വ്യാപാരസ്ഥാപനങ്ങളിലും സൗകര്യപ്രദമായി പണമടയ്ക്കാന്‍ യൂസര്‍ക്ക് സാധിക്കും.

ആക്‌സിസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളില്‍ നിന്നുള്ള റുപേ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഈ പുതിയ സൗകര്യം ലഭ്യമാണ്. കൂടുതല്‍ ബാങ്കുകളെ കൂടി വരും ദിവസങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നു ഗൂഗിള്‍ പേ വ്യക്തമാക്കിയിട്ടുണ്ട്.

2022 ജൂണില്‍, റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐ പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി നല്‍കിയിരുന്നു.

സമീപ വര്‍ഷങ്ങളില്‍, യുപിഐ ഇടപാടുകളില്‍ ഇന്ത്യയില്‍ ഗണ്യമായ കുതിച്ചുചാട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2023 മാര്‍ച്ചില്‍ 8.7 ബില്യന്‍ എന്ന റെക്കോര്‍ഡ് പ്രതിമാസ ഇടപാട് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) റിപ്പോര്‍ട്ട് ചെയ്തു.

പ്രതിദിനം 250 ദശലക്ഷം ഇന്ത്യാക്കാര്‍ വിവിധ ഇടപാടുകള്‍ക്കായി യുപിഐ പേയ്‌മെന്റ്‌സിനെ പയോഗിക്കുന്നതെന്നാണ് കണക്ക്. ഇന്ത്യയില്‍ 50 ദശലക്ഷം പേര്‍ ഒന്നോ ഒന്നിലധികമോ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായും കണക്കുകള്‍ പറയുന്നു.