image

26 April 2023 6:57 AM GMT

Technology

ചാറ്റ്ജിപിടിയുടെ ചാറ്റ് ഹിസ്റ്ററി ഓഫ് ചെയ്യാം; എങ്ങിനെ?

MyFin Desk

ചാറ്റ്ജിപിടിയുടെ ചാറ്റ് ഹിസ്റ്ററി ഓഫ് ചെയ്യാം; എങ്ങിനെ?
X

Summary

  • ടോഗിള്‍ ഓഫ് ചെയ്യാം
  • ഹിസ്റ്ററി 30 ദിവസം നിരീക്ഷിക്കും
  • സബ്‌സ്‌ക്രിപ്ഷന്‍ ഉടന്‍


ഓപ്പണ്‍ എഐ ചാറ്റ് ജിപിടിയുടെ ആരാധകര്‍ കൂടിക്കൊണ്ടിരിക്കുകയാണ്. എന്തിനും ഏതിനും ചാറ്റ് ജിപിടിയോട് ചോദിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പുതിയൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ചാറ്റ്ജിപിടിയുടെ ചാറ്റ്‌ബോട്ട് ഉപയോഗിക്കുമ്പോള്‍ നിലവിലുള്ള ചാറ്റ് ഹിസ്റ്ററി സ്വിച്ച് ഓഫ് ചെയ്യാന്‍ ഇനി മുതല്‍ സാധിക്കും. ചാറ്റ് ഹിസ്റ്ററി സ്വിച്ച് ഓഫ് ചെയ്താല്‍ പിന്നെ ഈ ഓപ്പണ്‍ എഐ മുന്‍ സംഭാഷണങ്ങളൊന്നും സൂക്ഷിച്ചുവെക്കില്ല.

അക്കൗണ്ട് സെറ്റിങ്‌സില്‍ ടോഗിള്‍ സ്വിച്ച് ഓഫ് ചെയ്താല്‍ മതി. എന്നാല്‍ കമ്പനി പുതിയ ചാറ്റ്ജിപിടി സംഭാഷണങ്ങള്‍ ശാശ്വതമായി ഇല്ലാതാക്കും മുമ്പ് ദുരുപയോഗം നിരീക്ഷിക്കാന്‍ വേണ്ടി മുപ്പത് ദിവസം വരെ സ്റ്റോര്‍ ചെയ്ത് വെക്കും. ചാറ്റ് ഹിസ്റ്ററി ഓണാക്കിയിരിക്കുന്ന നിലവിലുള്ള സംഭാഷണങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും കമ്പനിയുടെ ബ്ലോഗ് പറയുന്നു. അതായത് ഓപ്പണ്‍ എഐ മോഡല്‍ ട്രെയിനിങ്ങിന് വേണ്ടി ഇതൊക്കെ ഉപയോഗിച്ചേക്കാം.

ഹിസ്റ്ററി ഇല്ലാതാക്കുന്നത് എങ്ങിനെ?

ചാറ്റ്ജിപിടി അക്കൗണ്ട് ലോഗിന്‍ ചെയ്യുക. സ്‌ക്രീനിന്റെ താഴെ ഇടത് ഭാഗത്ത് ഇ-മെയില്‍ അഡ്രസ്സിനോട് ചേര്‍ന്നുള്ള മൂന്ന് ഡോട്ടുകള്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ഡാറ്റാ ക്രമീകരണം നടത്താം. സെറ്റിങ്‌സ് ക്ലിക്ക് ചെയ്യുക. ചാറ്റ് ഹിസ്റ്ററി ആന്റ് ട്രെയിനിങ് സെറ്റിങ്‌സില്‍ ടോഗിള്‍ ഓഫ് ചെയ്യുക. ഇതിനൊപ്പം ന്യൂ എക്‌സ്‌പോര്‍ട്ട് ഡാറ്റാ ഓപ്ഷനും സെലക്ട് ചെയ്യണം. ചാറ്റ്ജിപിടി ശേഖരിച്ച നിങ്ങളുടെ വിവരങ്ങളൊക്കെ ഫയലായി ഡൗണ്‍ലോഡ് ചെയ്യാം.

ഒരു തവണ ചാറ്റ് ഹിസ്റ്ററി ഓഫ് ചെയ്താല്‍ സ്‌ക്രീനിന് ഇടതുവശത്തായി കാണുന്ന ചാറ്റ് ഹിസ്റ്ററി തുറന്നുനോക്കിയാല്‍ പുതിയ സംഭാഷണങ്ങളൊന്നും സേവ് ചെയ്യുന്നില്ലെന്ന് കാണാം. ഇനി ചാറ്റ് ഹിസ്റ്ററി വീണ്ടും വേണമെന്ന് തോന്നിയാല്‍ ' എനേബിള്‍ ചാറ്റ് ഹിസ്റ്ററി' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

എന്നാല്‍ കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും ചാറ്റ്ഹിസ്റ്ററി ട്രെയിനിങ് ഡാറ്റയായി കമ്പനി സംഭരിച്ചുവെക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ ഫീച്ചര്‍ തങ്ങളുടെ ബിസിനസ് പ്ലാന്‍ വരിക്കാര്‍ക്കാണ് കമ്പനി അനുവദിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. വരുന്ന മാസമായിരിക്കും കമ്പനികള്‍ക്കായുള്ള സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിക്കുക.