image

6 July 2023 1:45 PM GMT

Technology

മെറ്റ പ്ലാറ്റ്ഫോമുകളിൽ പരസ്യം ചെയ്യില്ലെന്ന് കാനഡ

MyFin Desk

canada will not advertise on meta platforms
X

Summary

  • വാർത്താ ലിങ്കുകൾ നീക്കം ചെയ്യുമെന്ന മെറ്റാ പ്രഖ്യാപിച്ചതിനു പിന്നാലെ
  • പരസ്യങ്ങൾ നൽകില്ലെന്ന് കാനഡ
  • ഗൂഗിളും വാർത്താ ലിങ്കുകൾ നീക്കം ചെയ്യുമെണ്ണി പ്രഖ്യാപിച്ചിരുന്നു


മെറ്റ പ്ലാറ്റ്ഫോമുകളിൾ പരസ്യം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് കാനേഡിയൻ സർക്കാർ. കാനഡയിൽ പുതുതായി പ്രാബല്യത്തിൽ വരുന്ന ഓൺലൈൻ ന്യൂസ്‌ ആക്റ്റിനെതിരെ മെറ്റയുടെ നടപടിയെത്തുടർന്നാണ് സർക്കാരിന്റെ ഈ നീക്കം. രണ്ടു മാസം മുമ്പ് മെറ്റാ പ്ലാറ്റ് ഫോമുകളിൽ നൽകുന്ന വാർത്തകൾക്ക് പ്രസാധകർക്ക് പണം നൽകണമെന്ന നിയമം പാര്ലമെന്റ് പാസാക്കിയതിനെത്തുടർന്ന് മെറ്റ പ്ലാറ്റ്ഫോമുകളിൽ നിന്ന് വാർത്താ ലിങ്കുകൾ നീക്കം ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.

കാനഡയിലെ വർത്താ മാധ്യമങ്ങൾക്ക് ന്യായമായ വിഹിതം നൽകാൻ കമ്പനി വിസമ്മതിക്കുമ്പോൾ, കമ്പനിക്ക് ഇനിയും പരസ്യങ്ങൾക്ക് പണം നൽകാൻ കഴിയില്ലെന്ന് സർക്കാർ അറിയിച്ചു. മെറ്റ ഉടമസ്ഥതയിൽ ഉള്ള ഫേസ്ബുക് ഇൻസ്റ്റാഗ്രാം പ്ലാറ്റ് ഫോമുകളിലും ഗൂഗിൾ പ്ലാറ്റുഫോമുകളിലും വരുന്ന വാർത്തകൾക്ക് പ്രസാധകർക്ക് പണം നൽകണമെന്ന് ഓൺലൈൻ ന്യൂസ്‌ ആക്ട് വ്യവസ്ഥ ചെയ്യുന്നു

ഇത്തരം പ്ലാറ്റ് ഫോമുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന യാഥാർഥ്യത്തെ അവഗണിക്കുന്ന വികലമായ നിയമമാണ് ഓൺലൈൻ ന്യൂസ്‌ ആക്ട് മെറ്റ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റുഫോമുകളിൽ വാർത്തകൾ പോസ്റ്റ്‌ ചെയ്യുന്നതുകൊണ്ട് പ്രയോജനം ലഭിക്കുന്നത് വാർത്ത മാധ്യമങ്ങൾക്കാണെന്നു കമ്പനി കൂട്ടിച്ചേർത്തു.

മെറ്റക്ക് പുറമെ ഗൂഗിളും വാർത്ത ലിങ്കുകൾ നീക്കം ചെയ്യുമെന്ന് പ്രഖാപിച്ചിരുന്നു. എന്നാൽ നിയമഭേദഗതിക്കു ഗൂഗിൾ ചില നിർദ്ദേശങ്ങളും മുന്നോട്ടു വെച്ചിരുന്നു. ഗൂഗിളിന്റെ നിർദ്ദേശങ്ങൾ പരിഗണിക്കുന്നതിനെ പറ്റി ആലോചിക്കാമെന്നു അധികൃതർ പറഞ്ഞതായി റിപ്പോർട്ടുണ്ട്.എന്നാൽ മെറ്റയുടെ പ്രതികരണത്തിൽ അധികൃതർ അതൃപ്തി പ്രകടിപ്പിച്ചു.