image

1 Dec 2023 6:27 AM GMT

Tech News

പുതിയ സിം കാര്‍ഡ് ചട്ടം ഇന്ന് മുതല്‍; നിയമം ലംഘിച്ചാല്‍ 10 ലക്ഷം രൂപ പിഴ

MyFin Desk

new sim card rule from today, fine of rs10 lakh for violating the law
X

വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇവക്ക് തടയിടാനൊരുങ്ങി ടെലികോം വകുപ്പ്. ഇതിന്റെ ഭാഗമായി പുതിയ ചട്ടങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും.

സിം കാര്‍ഡ് വില്‍ക്കുന്ന ഡീലര്‍മാര്‍ക്ക് ഇനി മുതല്‍ വെരിഫിക്കേഷന്‍ ഉണ്ടാകും. പൊലീസ് വെരിഫിക്കേഷനും ബയോമെട്രിക് രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കി. ഇതിന്റെ ഉത്തരവാദിത്തം ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കാണ്. സിം കാര്‍ഡ് വില്‍പ്പന നടത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ചട്ടം കൃത്യമായി പാലിച്ചില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴയും തടവു ശിക്ഷയും ലഭിക്കും. നിയമം ലംഘിച്ചാല്‍ ഡീലര്‍ഷിപ്പ് മൂന്ന് വര്‍ഷം വരെ റദ്ദാക്കുകയും ചെയ്യും.

വാങ്ങാന്‍ കഴിയുന്ന സിം കാര്‍ഡുകളുടെ എണ്ണത്തിലും പരിധി നിശ്ചയിച്ചിട്ടുണ്ട്. ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികള്‍ക്ക് വലിയ തോതില്‍ സിം കാര്‍ഡുകള്‍ വാങ്ങാന്‍ കഴിയു. സിം കാര്‍ഡ് വാങ്ങുന്ന ആള്‍ എവിടെ താമസിക്കുന്നു എന്നതുള്‍പ്പെടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കും. ക്യൂആര്‍ കോഡ് സ്‌കാനിംഗിലൂടെയാണ് ആധാര്‍ വിവരങ്ങളെടുക്കുക. കെവൈസിയും നിര്‍ബന്ധമാണ്. ഒരാള്‍ ഫോണ്‍ നമ്പര്‍ ഡീ ആക്റ്റിവേറ്റ് ചെയ്താല്‍ 90 ദിവസത്തിന് ശേഷമേ ആ നമ്പര്‍ മറ്റൊരാള്‍ക്ക് ഇനിമുതൽ അനുവദിക്കൂ.

വ്യാജ മാര്‍ഗത്തിലൂടെ നേടിയ 52 ലക്ഷത്തിലധികം കണക്ഷനുകള്‍ ഇതിനകം നിര്‍ജ്ജീവമാക്കിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനുമായി സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത് . എന്നാല്‍ നടപ്പാക്കല്‍ പിന്നീട് രണ്ട് മാസത്തേക്കകൂടി നീട്ടിവെയ്ക്കുകയായിരുന്നു.