6 Jan 2024 12:44 PM GMT
Summary
- ഗെയിമിങ്ങിലൂടെ റവന്യൂ നേടാന്‍ നെറ്റ്ഫ്‌ളിക്‌സ്
- ഗെയിമിംഗ് ടൈറ്റിലുകള്‍ക്കും ഒരു പ്രൈസ് ടാഗ് സ്ഥാപിക്കാന്‍ പദ്ധതി
- കമ്പനി ഇതിനോടകം വാഗ്ദാനം ചെയ്തത് 75 ഗെയിമുകള്‍
ആപ്പ് വഴിയുള്ള വാങ്ങലുകളും പരസ്യങ്ങളും ചേര്‍ത്ത് ഗെയിമിംഗ് ബിസിനസില്‍ നിന്ന് വരുമാനം ഉണ്ടാക്കാന്‍ ഒരുങ്ങുകയാണ് സ്ട്രീമിങ്ങ് ഭീമനായ നെറ്റ്ഫ്‌ളിക്‌സ്. ഗെയിമുകളില്‍ നിന്ന് എങ്ങനെ റവന്യൂ നേടാം എന്നതിനെക്കുറിച്ച് കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഈ തിരുമാനത്തിലെത്തിയത്. രണ്ട് വര്‍ഷമായി നെറ്റ്ഫ്‌ളിക്‌സ് വരിക്കാര്‍ക്ക് അവരുടെ സബ്‌സ്‌ക്രിപ്ഷന്‍ ഉപയോഗിച്ച് നിരവധി ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞു.
ഗ്രാന്റ് സെഫ്റ്റ് ഓട്ടോ, ലവ് ഈസ് ബ്ലൈന്‍ഡ്, മോനുമെന്റ് വാലി ആന്റ് ഓക്‌സെന്‍ഫ്രീ തുടങ്ങീ 75ല്‍ അധികം മൊബൈല്‍ ഗെയിമുകളാണ് കമ്പനി വാഗ്ദാനം ചെയ്തത്. പ്രീമിയം ഗെയിമിംഗ് ടൈറ്റിലുകള്‍ക്കും ഗെയിമുകളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനും ഒരു പ്രൈസ് ടാഗ് സ്ഥാപിക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പരസ്യങ്ങളെയും ഇന്‍ ഗെയിം പേയ്‌മെന്റുകളെക്കുറിച്ചും ആശങ്കപ്പെടുന്നില്ലെന്നും കമ്പനി അറിയിച്ചു. ഓഗസ്റ്റില്‍ നെറ്റ്ഫ്‌ളിക്‌സ് അതിന്റെ ഗെയിമുകള്‍, ടിവി, കംപ്യൂട്ടര്‍, മൊബൈല്‍ തുടങ്ങിയവയില്‍ ഉടനീളം അവതരിപ്പിക്കുകയും, അതിന്റെ ക്ലൗഡ് സ്ട്രീം ചെയ്ത ഗെയിമുകളുടെ ആദ്യ പൊതു ടെസ്റ്റുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.