1 Jun 2024 10:15 AM
Summary
- 40 ദശലക്ഷത്തിലധികം പേര്‍ ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി
- ഇത്തരം വിവരങ്ങള്‍ കമ്പനി ആദ്യമായാണ് പുറത്തുവിടുന്നത്
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കൂടുതല്‍ യുവാക്കള്‍ ഫേസ്ബുക്കിലേക്ക് ആകര്‍ഷിക്കപ്പെട്ടതായി മെറ്റ. യുഎസ്, കാനഡ എന്നിവിടങ്ങളില്‍ 18 നും 29 നും ഇടയില്‍ പ്രായമുള്ള 40 ദശലക്ഷത്തിലധികം പേര്‍ ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഇത്തരം വിവരങ്ങള്‍ കമ്പനി ആദ്യമായാണ് പുറത്തുവിടുന്നത്. ടിക് ടോക്കിനോട് മത്സരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനം കൂടിയാണിതെന്നാണ് വിലയിരുത്തല്‍.