image

10 Jun 2023 10:58 AM GMT

Technology

വാട്സാപ്പ് ചാനൽ ;പുതിയ ഫീച്ചറുമായി വീണ്ടും മെറ്റ

MyFin Desk

വാട്സാപ്പ് ചാനൽ ;പുതിയ ഫീച്ചറുമായി വീണ്ടും മെറ്റ
X

Summary

  • വാട്സാപ്പ് ചാനൽ നിലവിൽ കൊളംബിയ യിലും സിംഗപ്പൂരും മാത്രം
  • ഇൻവൈറ്റ് ഓപ്ഷനിലൂടെയോ വാട്ആപ്പ് സെർച്ച് വഴിയോ സബ്സ്ക്രൈബ് ചെയ്യാം
  • സന്ദേശങ്ങൾ 30 ദിവസം മാത്രം നിലനിൽക്കും


വാട്സാപ്പ് പുതിയ ഫീച്ചറുകളുമായി ദിനം പ്രതി അതിന്റെ സേവനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇനി വാട്സാപ്പ് വഴി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ചാനലുകൾ ഉണ്ടാക്കാം. വ്യക്തികളെയും ചാനലുകളെയും സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ അവരുടെ പുതിയ വിവരങ്ങൾ അറിയാൻ ഉപയോക്താക്കൾക്ക് സാധിക്കും. ടെലിഗ്രാമിന്‌ സമാനമായ സേവനമാണ് വാട്സാപ്പ് നല്കാൻ പോവുന്നത്.കൊളംബിയ യിലും സിംഗപ്പൂരും മാത്രമാണ് നിലവിൽ ഈ സൗകര്യം ലഭ്യമാവുക. താമസിയാതെ തന്നെ കൂടുതൽ സ്ഥലങ്ങളിലെ ഉപയോക്താക്കൾക്ക് ഈ സൗകര്യം ലഭ്യമാക്കുമെന്ന്കമ്പനി പറയുന്നു .

എന്താണ് വാട്സാപ്പ് ചാനൽ ?എങ്ങനെ ഉപയോഗിക്കാം

ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ മറ്റുള്ളവരോട് പറയാനുള്ള കാര്യങ്ങൾ ആണ് ഇതിലൂടെ പങ്കുവെക്കുക.അഡിമിന് ചിത്രങ്ങൾ ,വീഡിയോകൾ, പോസ്റ്റുകൾ ,പോളുകൾ തുടങ്ങിയ എല്ലാം തന്നെ പങ്കുവയ്ക്കാൻ കഴിയും.ഒരു ഉപയോക്താവ് ഏതെങ്കിലും ചാനൽ സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ ചാനലിന്റെ എല്ലാ ഉള്ളടക്കവും ഒരു ടാബിൽ ലഭിക്കും.

ഒരാൾക്കു ഇൻവൈറ്റിലൂടെയോ വാട്സാപ്പിൽ സെർച്ച് ചെയ്തോ ഒരു ചാനൽ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. ഈ സൗകര്യം ലഭ്യമാവുമ്പോൾ വാട്സാപ്പിൽ അപ്ഡേറ്റുകൾ എന്ന പുതിയ ഓപ്ഷൻ ഉണ്ടായിരിക്കും.ചാനൽ അപ്ഡേറ്റുകൾ സാധാരണ വാട്സാപ്പ് ചാറ്റുകളിൽ നിന്നും ഗ്രൂപുകളിൽ നിന്നും വ്യത്യസ്തമായിരിക്കും. ചാനൽ ആർക്കൊക്കെ സബ്സ്ക്രൈബ് ചെയ്യാം എന്നത് ചാനൽ അഡ്മിന് നിയന്ത്രിക്കാവുന്നതാണ്.ചാനൽ അഡ്മിന്മാർക്ക് ഫോല്ലോവേര്സിന്റെ പ്രൊഫൈൽ ചിത്രവും മൊഇബിലെ നമ്പറും കാണാൻ കഴിയില്ല.

വാട്സാപ്പ് ചാനലിലെ സന്ദേശങ്ങൾ 30 ദിവസങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ . നിലവിൽ ചാനലിലെ സന്ദേശങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കില്ല.

ഏറ്റവും കൂടുതൽ ആളുകൾ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ഈ ഇൻസ്റ്റന്റ് മെസ്സേജിങ് അപ്ലിക്കേഷൻ ആയ വാട്സാപ്പ് ഇത്തരം ഒരു സൗകര്യം നൽകുന്നത് വിവിധ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഏറെ സൗകര്യപ്രദമായിരിക്കും