3 Jun 2023 4:40 PM GMT
Summary
- ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കാൻ നടപടി
- ഫേസ്ബുക്കിൽ നിന്ന് 27.7 ദശലക്ഷം ഉള്ളടക്കം നീക്കം ചെയ്തു
- 5 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഉള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ പ്രതിമാസ റിപോർട്ടുകൾ
മെറ്റ ഉടമസ്ഥതയിലുള്ള പല കമ്പനികൾക്കുമെതിരെ ധാരാളം സുരക്ഷ പ്രശ്നങ്ങളും സ്വകാര്യത ലംഘനവും ആരോപിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കാൻ നടപടി എടുക്കുമെന്ന് കമ്പനിയും ഉറപ്പു നൽകിയിരുന്നു.
ഫേസ് ബുക്ക് , ഇൻസ്റ്റാഗ്രാം ഉടമസ്ഥാവകാശമുള്ള കമ്പനി 33 ദശലക്ഷം ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്ന നടപടിയിലേക്ക് നീങ്ങി. 2021 ഐ ടി റൂൾ പ്രകാരം ഫേസ്ബുക്കിൽ നിന്ന് 27.7 ദശലക്ഷം ഉള്ളടക്കവും ഇൻസ്റ്റാഗ്രാമിൽ നിന്നും 5.4 മില്യൺ ഉള്ളടക്കങ്ങളും നീക്കം ചെയ്തു.ഐടി മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് മാസംതോറും ഇത്തരം റിപ്പോര്‍ട്ട് മെറ്റാ അടക്കമുള്ള കമ്പനികള്‍ പുറത്തുവിടുന്നുണ്ട്. 5 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഉള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ പ്രതിമാസ റിപോർട്ടുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. കമ്പനിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പോസ്റ്റ് ചെയ്യപ്പെടുന്ന വീഡിയോകളും ഫോട്ടോകളും കമന്റുകളും നീക്കം ചെയ്യുന്നുണ്ടെന്ന് കമ്പനി റിപ്പോർട്ടിൽ പറയുന്നു.
ഫേസ് ബുക്ക്,ഇൻസ്റ്റാഗ്രാം ഉള്ളടക്കങ്ങൾ
മെറ്റയുടെ കണക്കനുസരിച്ചു 8470 പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു . അതിൽ 2225 പരാതികളിൽ പ്രശ്നപരിഹാരത്തിനായുള്ള ടൂളുകൾ കമ്പനി നൽകിയെന്നും പറയുന്നു .6245 റിപ്പോർട്ടുകളിൽ 1244 റിപ്പോർട്ടുകളിൽ നടപടി എടുത്തു.
ഇൻസ്റ്റാഗ്രാമിൽ 9676 കേസുകളിൽ 3591 കേസുകൾ പരിഹാരത്തിന് ടൂളുകൾ നിർദ്ദേശിക്കുകയും ബാക്കിയുള്ളവയിൽ 1664 കേസുകളിൽ നടപടി എടുത്തു.
ട്വിറ്റർ ,വാട്സാപ്പ് അക്കൗണ്ടുകൾക്കും വിലക്ക്
ഇന്ത്യയിലെ ട്വിറ്ററും 25 ലക്ഷത്തോളം അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ട്. കുട്ടികളെ ഉപയോഗിച്ചുള്ള മോശം ഉള്ളടക്കങ്ങളും മറ്റു മോശം ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചതിനുമായിരുന്നു നടപടി. രാജ്യത്തു തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ 2249 ക്കൗണ്ടുകളും ട്വിറ്റെർനീക്കം ചെയ്തിരുന്നു. ഇത് കൂടാതെ 74 ലക്ഷം വാട്സാപ്പ് അക്കൗണ്ടുകൾക്കും കമ്പനി വിലക്കേർപ്പെടുത്തിയിരുന്നു