image

26 Jun 2023 2:30 PM GMT

Technology

വാട്സാപ്പിൽ മെസ്സേജ് പിൻ ഡ്യൂറേഷൻ ഫീച്ചർ വരുന്നു

MyFin Desk

message pin duration feature is coming in whatsapp
X

Summary

  • 24 മണിക്കൂർ, 7 ദിവസം, 30 ദിവസം എന്നിങ്ങനെ വ്യത്യസ്ത കാലയളവുകൾ
  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 2.23.12.11 വാട്സാപ്പ് ബീറ്റ വേർഷനിൽ
  • ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് വാട്സാപ്പ് പ്രൈവസി ചെക്ക് അപ്പ്


ൻസ്റ്റന്റ്‌ മെസ്സേജിങ് ആപ്പ് ആയ വാട്സാപ്പിൽ പുതിയ ഫീച്ചർ 'മെസ്സേജ് പിൻ ഡ്യൂറേഷൻ' ഒരുങ്ങുന്നു. WaBetaInfo റിപ്പോർട്ട്‌ പ്രകാരം ഈ ഫീച്ചർ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 2.23.12.11 വാട്സാപ്പ് ബീറ്റ വേർഷനിൽ ഈ ഫീച്ചർ ലഭ്യമാണ്.

എങ്ങനെ പ്രവർത്തിക്കുന്നു

ഒരു സന്ദേശം ഒരു ചാറ്റിൽ എത്ര സമയം പിൻ ചെയ്യണമെന്ന് തെരെഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് കഴിയും. ഒരാൾക്ക് ഇപ്പോഴും ആവശ്യമുള്ള ഒരു ചാറ്റ് ചാറ്റ് ലോഗിന്റെ ഏറ്റവും മുകളിൽ നിലനിർത്തുന്നതാണ് മെസ്സേജ് പിൻ ചെയ്യുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

പിൻ ചെയ്ത സന്ദേശം അൺപിൻ ചെയ്ത ശേഷം ഉപയോക്താക്കൾക്ക് പ്രത്യേക കാലയളവ് തെരെഞ്ഞെടുക്കാൻ കഴിയും. 24 മണിക്കൂർ, 7 ദിവസം, 30 ദിവസം എന്നിങ്ങനെ വ്യത്യസ്ത കാലയളവുകൾ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കഴിയും. തെരഞ്ഞെടുത്ത കാലയളവ് അവസാനിക്കും മുമ്പ് തന്നെ ഏതു സമയത്തും പിൻ ചെയ്തത് ഒഴിവാക്കാൻ സാധിക്കും.

വാട്സാപ്പിൽ അടുത്ത കാലത്തായി ധാരാളം ഫീച്ചറുകൾ കൊണ്ടുവന്നിട്ടുണ്ട്. മെസ്സേജ് എഡിറ്റ് ഫീച്ചർ,ചാറ്റ് ലോക്ക് ഫീച്ചർ എന്നിവ അവയിൽ ചിലതാണ്. ആഗോള തലത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ് ആയ വാട്സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായുള്ള ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ജനപ്രിയ വാട്സാപ്പ് തട്ടിപ്പുകാരുടെയും പ്രിയപ്പെട്ട ഇടമായി മാറി. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് വാട്സാപ്പ് പ്രൈവസി ചെക്ക് അപ്പ് ഫീച്ചർ അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് ആവശ്യമുള്ള സ്വകാര്യത ക്രമീകരണങ്ങൾ അവിടെ നടത്താവുന്നതാണ്. വാട്സാപ്പിന്റെ വ്യാജപതിപ്പായ പിങ്ക് വാട്സാപ്പ് എന്ന മാൽ വെയറിനെ കരുതിയിരിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയത് കഴിഞ്ഞ ദിവസങ്ങളിൽ ആണ്