image

5 Jan 2024 11:13 AM GMT

Gadgets

6299 രൂപയുടെ സ്മാര്‍ട്ട്‌ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച്‌ ഐടെല്‍

MyFin Desk

here is itel smartphone for rs 6299
X

Summary

  • ഇന്ന് മുതല്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും വാങ്ങാം
  • ഡൈനാമിക് ബാറോടുകൂടിയ വലിയ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
  • 8 മെഗാപിക്‌സല്‍ എഐ സെല്‍ഫി ക്യാമറ


ചൈനീസ് സ്മാർട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഐടെല്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐടെല്‍ എ70 ഇന്ത്യയില്‍ അവതരിപ്പിച്ചു. 7,299 രൂപയാണ് വില. 256 ജിബി സ്‌റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട് ഫോണെന്ന സവിശേഷതയോടെയാണ് കമ്പനി ഐ70 അവതരിപ്പിച്ചിരിക്കുന്നത്.

ഇതിന് പുറമെ 4 ജിബി റാം 256 ജിബി സ്‌റ്റോറേജ് വേരിയന്റും, 4 ജിബി റാം 64 ജിബി സ്‌റ്റോറേജ് വേരിയന്റും പുറത്തിറക്കിയിട്ടുണ്ട്. 256 ജിബി വേരിയന്റിന് 6,799 രൂപയും, 64 ജിബി വേരിയന്റിന് 6,299 രൂപയുമാണ് വില. ടൈപ്പ് സി ചാര്‍ജിങ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററി, 13 മെഗാപിക്‌സല്‍ എച്ച്ഡിആര്‍ പിന്‍ ക്യാമറ, 8 മെഗാപിക്‌സല്‍ എഐ സെല്‍ഫി ക്യാമറ, ഫേസ്റെ ക്കഗ്‌നിഷന്‍, സൈഡ് മൗഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയ ഫീച്ചറുകളും ഐടെല്‍ എ70 അടങ്ങിയിരിക്കുന്നു.

ജനുവരി 5 മുതല്‍ പ്രമുഖ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും ഈ വിലയില്‍ പുതിയ മോഡല്‍ ഫോണുകള്‍ വാങ്ങാം. ഫീല്‍ഡ് ഗ്രീന്‍, അസൂര്‍ ബ്ലൂ, ബ്രില്യന്റ് ഗോള്‍ഡ്, സ്റ്റാര്‍ലിഷ് ബ്ലാക്ക് എന്നീ നാല് നിറങ്ങളില്‍ ഐടെല്‍ എ70 ലഭ്യമാകും. ഡൈനാമിക് ബാറോടുകൂടിയ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുളളത്‌.