image

28 July 2023 11:56 AM GMT

Technology

വാട്സാപ്പിൽ ഇൻസ്റ്റന്റ് വീഡിയോ സന്ദേശങ്ങൾ അയക്കാം

MyFin Desk

send instant video messages on whatsapp
X

Summary

  • 60 സെക്കന്റ് വീഡിയോ വരെ തത്സമയം അയക്കാം
  • വാട്സാപ്പ് പുതിയ വേർഷൻ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
  • വീഡിയോ സന്ദേശങ്ങൾ പൂർണമായും എൻഡ്- ടു -എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും


മെറ്റ ഉടമസ്ഥതയിൽ ഉള്ള വാട്സാപ്പിൽ വീഡിയോ സന്ദേശങ്ങൾ അയക്കാൻ അനുവദിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ചെറിയ വീഡിയോകൾ റെക്കോർഡ് ചെയ്യാനും അയക്കാനും സാധിക്കും. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഫീച്ചർ ലഭ്യമായി തുടങ്ങി.

60 സെക്കന്റ് വീഡിയോ സന്ദേശം തത്സമയം അയക്കാം

മെറ്റ സിഇഒ മാർക്ക്‌ സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിൽ ഏറ്റവും പുതിയ അപ്ഡേറ്റ് അറിയിച്ചത്. എങ്ങനെ തടസമില്ലാതെ വീഡിയോ സന്ദേശങ്ങൾ അയക്കാമെന്നു ഹ്രസ്വ വിഡിയോയിലൂടെ അദ്ദേഹം കാണിക്കുന്നുണ്ട്. തത്സമയം ശബ്ദ സന്ദേശങ്ങൾ റെക്കോർഡ് ചെയ്യുന്നതു പോലെ തന്നെ വീഡിയോ സന്ദേശങ്ങളും അയക്കാം. ടെക്സ്റ്റ് ബോക്സിനു അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു വീഡിയോ റെക്കോർഡർ ഐക്കൺ ഫീച്ചർ കാണാം. 60 സെക്കന്റ്‌ വരെ ഉള്ള വീഡിയോ റെക്കോർഡ് ചെയ്ത് അയക്കാം. ഒരു ഔദ്യോഗിക ബ്ലോഗ്പോസ്റ്റിൽ പുതിയ അപ്ഡേറ്റിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ നൽകുന്നു.

ബ്ലോഗിൽ പറയുന്നത് പ്രകാരം ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഈ ഫീച്ചർ ലഭ്യമാവും. വാട്സാപ്പിന്റെ പുതിയ വേർഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാം. സുരക്ഷിതമായ ആശയ വിനിമയം ഉറപ്പാക്കാൻ വീഡിയോ സന്ദേശങ്ങൾ പൂർണമായും എൻഡ്- ടു -എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്നു കമ്പനി ഉറപ്പ് നൽകുന്നു.