11 March 2024 6:42 AM GMT
Summary
- ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന പേരില്‍ ഷോര്‍ട്ട് വീഡിയോ സേവനം ആരംഭിച്ചതോടെയാണ് ഈ നേട്ടം
- 150 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ഇന്‍സ്റ്റാഗ്രാമിന്
ലോകത്തില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് എന്ന നേട്ടം കൈവരിച്ച് ഇന്‍സ്റ്റാഗ്രാം.
ടിക് ടോക്കിനെ മറികടന്നാണ് ഈ മുന്നേറ്റം.
2020 ല്‍ ടിക് ടോക്കിന് ബദലായി ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന പേരില്‍ ഷോര്‍ട്ട് വീഡിയോ സേവനം ആരംഭിച്ചതോടെയാണ് ഈ നേട്ടം കൈവരിക്കാനായത്.
2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഏറ്റവും ജനപ്രീതി ടിക് ടോക്കിനായിരുന്നു.
2023 ല്‍ 76.7 കോടി തവണയാണ് ഇന്‍സ്റ്റാഗ്രാം ആഗോള തലത്തില്‍ ഡൗണ്‍ലോഡ് ചെയ്യപ്പട്ടത്. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന്റെ വളര്‍ച്ച.
ടിക് ടോക്ക് 73.3 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. വളര്‍ച്ച 4 ശതമാനം മാത്രമാണ്.
സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് അനുസരിച്ച് 150 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ഇന്‍സ്റ്റാഗ്രാമിന്. ടിക് ടോക്കിന് 110 കോടിയ്ക്ക് മുകളിലാണ് ഉപഭോക്താക്കള്‍.
ടിക് ടോക്കിനാണ് ഏറ്റവും സജീവ ഉപഭോക്താക്കളുള്ളത്.
ദിവസേന 95 മിനിറ്റ് നേരം ടിക് ടോക്ക് ഉപഭോക്താക്കള്‍ ആപ്പില്‍ ചിലവഴിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 65 മിനിറ്റ് നേരമാണ് ചിലവഴിക്കുന്നത്.