21 Jun 2023 11:38 AM GMT
Summary
- നിലവിൽ യുഎസ് ഉപയോക്താക്കൾക്ക് മാത്രം സേവനം ലഭ്യമാവും
- 2023 ജനുവരിയിലെ കണക്കു പ്രകാരം ഇന്ത്യയിൽ മാത്രം 229 ദശലക്ഷം ഉപയോക്താക്കൾ
- പബ്ലിക് അക്കൗണ്ടുകളിൽ ഡൗണ്‍ലോഡ് ചെയ്യുന്നത് നിയന്ത്രിക്കാനുള്ള സൗകര്യവും
ആഗോള തലത്തിൽ ജനപ്രിയമായ ഇൻസ്റ്റാഗ്രാമിൽ ശരാശരി 6 മില്യൺ റീലുകൾ പോസ്റ്റ് ചെയ്യപ്പെടുന്നു.ഇന്ത്യയിൽ കൗമാരക്കാരായ ഉപഭോക്താക്കളാണ് കൂടുതലും ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത്. എന്നാൽ ഈ പ്ലാറ്റ് ഫോമിൽ നിന്നും നേരിട്ട് റീലുകൾ ഡൗണ്‍ലോഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇതാ ഇൻസ്റ്റാഗ്രാം പബ്ലിക് അക്കൗണ്ടുകളിൽ നിന്ന് റീലുകൾ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കുന്നുവെന്നു ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞിരിക്കുന്നു.
നിലവിൽ യുഎസ് ഉപയോക്താക്കൾക്ക് മാത്രം സേവനം ലഭ്യമാവും. പബ്ലിക് അക്കൗണ്ടുകളിൽ നിന്ന് മാത്രമേ റീലുകൾ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാവൂ.
ഇന്ത്യയിൽ ലഭ്യമല്ല
ഇൻസ്റ്റാഗ്രാമിന് ആഗോളതലത്തിൽ മാസം 2.25 മില്യൺ സജീവ ഉപയോക്താക്കൾ ഉണ്ട്. 2023 ജനുവരിയിലെ കണക്കു പ്രകാരം ഇന്ത്യയിൽ മാത്രം 229 ദശലക്ഷം ഉപയോക്താക്കളുണ്ട്. എന്നാൽ നിലവിൽ ഈ ഫീച്ചർ ഇന്ത്യക്കാർക്ക് ലഭ്യമാക്കിയിട്ടില്ല. താമസിയാതെ തന്നെ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ കൂടി സേവനം ലഭ്യമാവുമെന്നു പ്രതീക്ഷിക്കുന്നു.
റീലുകൾ ഡൗണ്‍ലോഡ് ചെയ്യാം
റീലിനു മുകളിലെ ഷെയർ ബട്ടൺ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ഓപ്ഷനിലൂടെ റീലുകൾ സേവ് ചെയ്ത് ഡിവൈസിൽ സൂക്ഷിക്കാവുന്നതാണ്. സ്വകാര്യ അക്കൗണ്ടുകളിൽ നിന്ന് റീലുകൾ ഡൗണ്‍ലോഡ് ചെയ്യാൻ കഴിയില്ല. പബ്ലിക് അക്കൗണ്ടുകളിൽ റീലുകൾ ഡൗണ്‍ലോഡ് ചെയ്യാതിരിയ്ക്കാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഉണ്ട്. റീൽ പോസ്റ്റ് ചെയ്യുമ്പോൾ ഡൗണ്‍ലോഡ് സൗകര്യം ഇല്ലാതെ അപ്‌ലോഡ് ചെയ്യാൻ സാധിക്കും. ഡൗണ്‍ലോഡ് ചെയ്യുന്ന വീഡിയോകൾക്ക് വാട്ടർ മാർക്ക് ഉണ്ടാവുമെന്ന് പരാമർശിച്ചിട്ടില്ല. എങ്കിലും പുതിയ ഫീച്ചർ പ്രഖ്യാപിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം മേധാവി പങ്കിട്ട വീഡിയോയിൽ ഇൻസ്റ്റാഗ്രാം ലോഗോ ദൃശ്യമാണ്.
നിലവിൽ ഉപയോക്താക്കൾ മറ്റു ആപ്പുകൾ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം വീഡിയോ ഡൗണ്‍ലോഡ് ചെയ്യാറുണ്ട്.