image

11 March 2025 7:41 PM IST

Tech News

ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് മോട്ടോര്‍സൈക്കിളുമായി യമഹ

MyFin Desk

ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് മോട്ടോര്‍സൈക്കിളുമായി യമഹ
X

ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ മോട്ടോർ ഇന്ത്യ 155 സിസി വിഭാഗത്തില്‍ ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. 2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന മോട്ടോര്‍സൈക്കിളിന് 1,44,800 രൂപയാണ് എക്‌സ് ഷോറൂം വില. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഡീലർഷിപ്പിലൂടെയും ബൈക്ക് ബുക്ക് ചെയ്യാം.

149 സിസി ബ്ലൂ-കോർ എഞ്ചിനാണ് ഈ ബൈക്കിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. പുതിയ OBD-2B മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ യമഹയുടെ സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (എസ് എം ജി) , സ്റ്റോപ്പ് & സ്റ്റാര്‍ട്ട് സിസ്റ്റം (എസ് എസ് എസ്) എന്നീ സംവിധാനങ്ങളും ഹൈബ്രിഡ് മോട്ടോര്‍സൈക്കിളില്‍ ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ഇന്ധനക്ഷമത, വൈ കണക്ട് ആപ്പുകള്‍ വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്ട് ചെയ്യാന്‍ 4.5 ഇഞ്ച് ഫുള്‍ കളര്‍ ടി എഫ് ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ടേൺ-ബൈ-ടേൺ (TBT) നാവിഗേഷൻ, ഗൂഗിൾ മാപ്‌സ്, റിയൽ ടൈം ദിശ, നാവിഗേഷൻ സൂചിക തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.