6 Oct 2023 9:38 AM GMT
Summary
- നോക്കിയയുടെ 6ജി ലാബ് കേന്ദ്രം ബെംഗളൂരുവില്‍
- 6ജി ലാബ് വ്യവസായ പങ്കാളികള്‍ക്കിടയിലുള്ള സഹകരണത്തിനുള്ള പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കും
ഏറ്റവും ഉയര്‍ന്ന 5ജി അടിത്തറയുള്ള ലോകത്തിലെ മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് നോക്കിയ പ്രസിഡന്റും സിഇഒയുമായ പെക്ക ലന്‍ഡ്മാര്‍ക്ക്. പല വികസിത വിപണികളിലും കാണപ്പെടുന്നതിന് തുല്യമാണിത്'. ബെംഗളൂരുവില്‍ നടന്ന കമ്പനിയുടെ 6ജി റിസര്‍ച്ച് ലാബിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയിലെ 5ജി റോള്‍-ഔട്ട് ശരിക്കും ശ്രദ്ധേയമാണ്. ഇത് എക്കാലത്തെയും വേഗമേറിയ ടെലികോം നെറ്റ്വര്‍ക്ക് റോള്‍-ഔട്ടുകളില്‍ ഒന്നാണ്.
നോക്കിയയുടെ 6ജി ലാബ് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. വ്യവസായത്തിന്റെയും സമൂഹത്തിന്റെയും ഭാവി ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന 6ജി സാങ്കേതികവിദ്യയുടെ വികസനം ത്വരിതപ്പെടുത്തുകയാണ് ഇത്തരത്തിലുള്ള ആദ്യ പദ്ധതി ലക്ഷ്യമിടുന്നത്.
നോക്കിയയുടെ 6ജി ലാബ് വ്യവസായ പങ്കാളികള്‍ക്കിടയിലുള്ള സഹകരണത്തിനുള്ള ഒരു പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കുകയും വാണിജ്യവല്‍ക്കരണത്തിനുള്ള അവരുടെ സാധ്യതകള്‍ സ്ഥാപിക്കുന്നതിനൊപ്പം നൂതനമായ പരിഹാരങ്ങളുടെ പരീക്ഷണം സുഗമമാക്കുകയും ചെയ്യും.
ആഗോള 6ജി സാങ്കേതിക നിലവാരത്തിലേക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കാനുള്ള ഇന്ത്യയുടെ അഭിലാഷത്തെ ബെംഗളൂരു കേന്ദ്രത്തിലെ നോക്കിയയുടെ വിദഗ്ധര്‍ പിന്തുണയ്ക്കും.
2023 ജൂണ്‍ പാദത്തില്‍ നോക്കിയയുടെ ഇന്ത്യയിലെ വില്‍പ്പനയില്‍ 333 ശതമാനം കുതിച്ചു ഏകദേശം 9,500 കോടി രൂപയായി.
'തെക്ക് കിഴക്കന്‍ ഏഷ്യ, ഓഷ്യാനിയ, ഇന്ത്യ' എന്നിവിടങ്ങളില്‍ 2023 ജൂണ്‍ പാദത്തില്‍ അറ്റ വില്‍പ്പനയില്‍ 74 ശതമാനം വളര്‍ച്ച എറിക്സണ്‍ റിപ്പോര്‍ട്ട് ചെയ്തു, ഏകദേശം 10,700 കോടി രൂപയായി, അതില്‍ 90 ശതമാനം ബിസിനസും ഇന്ത്യയില്‍ നിന്നാണ്.
റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും തങ്ങളുടെ നെറ്റ്വര്‍ക്കുകള്‍ ശക്തിപ്പെടുത്തുന്നതിനായി നടപ്പ് സാമ്പത്തിക വര്‍ഷം ഏകദേശം 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.