24 Jan 2023 11:04 AM GMT
Summary
ഗൂഗിള്‍ മെസേജ്, ജി മെയില്‍, ഗൂഗിള്‍ ഡോക്‌സ് എന്നിവയില്‍ ഇപ്പോഴും സ്മാര്‍ട്ട് റിപ്ലൈ സേവനം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്.
വോയിസ് ആപ്പില്‍ നിന്നും സ്മാര്‍ട്ട് റിപ്ലൈ ഫീച്ചര്‍ നീക്കം ചെയ്ത് ഗൂഗിള്‍. ഇതോടെ ഐഓഎസിലും ആന്‍ഡ്രോയിഡിലും പ്രവര്‍ത്തിക്കുന്ന വോയിസ് ആപ്പില്‍ ഇനി ഈ സേവനം ലഭ്യമാകില്ല. വരുന്ന സന്ദേശത്തിന് അനുസൃതമായി ഉപഭോക്താവിന് മൂന്നു പ്രതികരണങ്ങളിലൊന്ന് ഓട്ടോമാറ്റിക്കായി നല്‍കാവുന്ന സേവനമായിരുന്നു ഇത്.
എന്നാല്‍ എന്തുകൊണ്ടാണ് ഈ സേവനം നീക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇത് പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സിന് ലഭ്യമാകുന്ന വിധം പുതുക്കി അവതരിപ്പിക്കാനുള്ള സാധ്യതയും ഇപ്പോഴുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഗൂഗിള്‍ മെസേജ്, ജി മെയില്‍, ഗൂഗിള്‍ ഡോക്‌സ് എന്നിവയില്‍ ഇപ്പോഴും സ്മാര്‍ട്ട് റിപ്ലൈ സേവനം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്.