18 Dec 2023 1:28 PM GMT
Summary
- ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം, പരിസ്ഥിതിയെയും സംരക്ഷിക്കാൻ ഈ ടെക്നോളജി സഹായകമാകും
- ട്രാഫിക് കുറയ്‌ക്കുകയും, യാത്രാ സമയം കുറയ്‌ക്കുകയും ചെയ്യും.
ദീർഘ ദൂര യാത്രകളിൽ നമ്മളെ ലക്ഷ്യ സ്ഥലത് എത്തിക്കാൻ ഗൂഗിൾ മാപ്‌സ് കൂടെ കൂടിയിട്ട് കുറച്ച് നാളായി. എന്നാൽ ഇപ്പോൾ യാത്രകളിൽ കൂടുതൽ ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന പുതിയ അപ്‌ഡേറ്റുമായി ഗൂഗിൾ മാപ്‌സ് എത്തിയിരിക്കുകയാണ്.
ഇക്കോ-ഫ്രണ്ട്ലി റൂട്ടിംഗ് എന്ന ഈ പുതിയ ടെക്നോളജി വാഹനത്തിന്റെ എഞ്ചിൻ തരം അടിസ്ഥാനമാക്കി റൂട്ടുകളിലെ ഇന്ധന ക്ഷമത കണക്കാക്കുന്നു. ഇത് കുറഞ്ഞ ഇന്ധന ഉപഭോഗത്തിനും, കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാനും സഹായിക്കുന്ന ഇക്കോ-ഫ്രണ്ട്ലി റൂട്ടുകൾ തിരഞ്ഞെടുക്കാൻ യാത്രികരെ സഹായിക്കും.
ഗൂഗിൾ മാപ്‌സിൽ ഈ ഒപ്ഷൻ ഓണാക്കിയാൽ, ഏറ്റവും വേഗതയേറിയതും, ഏറ്റവും ഊർജ്ജ കാര്യക്ഷമതയുമുള്ള റൂട്ട് ആയിരിക്കും ഗൂഗിൾ മാപ്‌സ് കാണിക്കുക. അല്ലത്തപക്ഷം ഊർജ്ജ കാര്യക്ഷമതയുള്ള ഓപ്‌ഷൻ ഒഴിവാക്കി ഏറ്റവും വേഗതയേറിയ റൂട്ട് മാത്രം നിർദ്ദേശിക്കും.
ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം, പരിസ്ഥിതിയെയും സംരക്ഷിക്കാൻ ഈ ടെക്നോളജി സഹായകമാകും എന്ന് കരുതാം, കൂടാതെ ട്രാഫിക് കുറയ്‌ക്കുകയും, യാത്രാ സമയം കുറയ്‌ക്കുകയും ചെയ്യും. നിലവിൽ അമേരിക്കയിലും, യൂറോപ്പിലും, കാനഡയിലും എന്നീ ചില രാജ്യങ്ങളിൽ മാത്രമാണ് ഈ ഫീച്ചർ ഉള്ളതെങ്കിലും, ഉടൻ തന്നെ ഇന്ത്യയിലും ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.