image

11 Dec 2022 7:44 AM GMT

Technology

പാസ് വേര്‍ഡുകള്‍ക്ക് സുരക്ഷ ഇരട്ടിയാക്കി ഗൂഗിള്‍ ക്രോം, പാസ്‌കീ ഫീച്ചര്‍ റെഡി

MyFin Desk

പാസ് വേര്‍ഡുകള്‍ക്ക് സുരക്ഷ ഇരട്ടിയാക്കി ഗൂഗിള്‍ ക്രോം, പാസ്‌കീ ഫീച്ചര്‍ റെഡി
X

Summary

  • വിന്‍ഡോസ് 11, മാക്ക് ഓഎസ്, ആന്‍ഡ്രോയിഡ് എന്നിവയില്‍ ലഭ്യമാകുന്ന വിധത്തിലാണ് പാസ്‌കീ ഫീച്ചര്‍ ഇറക്കിയിരിക്കുന്നത്.


ക്രോം ബ്രൗസറില്‍ പാസ് വേര്‍ഡ് സുരക്ഷ ഇരട്ടിയാക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ക്രോമിന്റെ സ്‌റ്റേബിള്‍ എം108 വേര്‍ഷനിലാണ് പാസ് വേര്‍ഡ് രഹിത സുരക്ഷിത ലോഗിന്‍ ഇനി മുതല്‍ ലഭ്യമാകുക. ഇതില്‍ ലോഗിന്‍ ചെയ്യാന്‍ പാസ്‌കീകള്‍ എന്ന സംവിധാനം ആകും ഉപയോഗിക്കുക.

വിന്‍ഡോസ് 11, മാക്ക് ഓഎസ്, ആന്‍ഡ്രോയിഡ് എന്നിവയില്‍ ലഭ്യമാകുന്ന വിധത്തിലാണ് പാസ്‌കീ ഫീച്ചര്‍ ഇറക്കിയിരിക്കുന്നത്. പാസ്‌കീ ഉള്ള ബ്രൗസറില്‍ ഉപഭോക്താവിന്റെ വിവിധ പാസ് വേര്‍ഡുകള്‍ (ഓരോ പ്ലാറ്റ്‌ഫോമിലും ഉള്ളത്) സേവ് ചെയ്യപ്പെട്ടിരിക്കും. ഇതിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ സിംഗിള്‍ ക്ലിക്കിലൂടെ ലോഗിന്‍ ആകും.

പാസ് വേര്‍ഡ് പ്രത്യേകം ടൈപ്പ് ചെയ്യേണ്ട ആവശ്യം വരുന്നില്ലെന്ന് ചുരുക്കം. പാസ് കീകള്‍ ഉണ്ടെങ്കില്‍ യൂസര്‍ നേയിമും പാസ് വേര്‍ഡും കാണിയ്ക്കുന്ന പേജും വരില്ല. നേരെ അതാത് പ്ലാറ്റ്‌ഫോമിലേക്ക് ലോഗിന്‍ ചെയ്തുകൊള്ളും. വിവിധ ഡിവൈസുകള്‍ തമ്മില്‍ പാസ് വേര്‍ഡ് സിങ്ക് (sync) ചെയ്യാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കുണ്ടെന്നും ഗൂഗിള്‍ ഇറക്കിയ അറിയിപ്പിലുണ്ട്.

അതാത് ഡിവൈസിന്റെ ബയോമെട്രിക്ക്‌സ് ഉള്‍പ്പടെ റീഡ് ചെയ്താകും ഉപഭോക്താവ് തന്നെയാണ് ലോഗിന്‍ ചെയ്യുന്നതെന്ന് ക്രോം ഉറപ്പാക്കുക. അതിനാല്‍ തന്നെ മറ്റാരെങ്കിലും പാസ് വേര്‍ഡ് ദുരുപയോഗം ചെയ്യുമോ എന്ന ഭയം വേണ്ട. ആപ്പിളും മൈക്രോസോഫ്റ്റും ഉള്‍പ്പടെയുള്ള കമ്പനികള്‍ പാസ് കീകള്‍ അവരുടെ പ്ലാറ്റ്‌ഫോമില്‍ ഇറക്കാനുള്ള ശ്രമത്തിലാണ്.