8 May 2023 11:52 AM GMT
ബാല്യകാലം സന്തോഷകരമായിരുന്നില്ല, പിതാവിന് സ്വന്തമായി ഖനി ഉണ്ടായിരുന്നില്ല: മസ്‌ക്
MyFin Desk
Summary
- പിതാവിന് സ്വന്തമായി ഖനി ഉണ്ടായിരുന്നില്ല എലോൺ മസ്ക്
- തന്റേത് വരുമാനം കുറഞ്ഞ മധ്യവര്‍ഗ കുടുംബമായിരുന്നെന്നു മസ്ക്
- താന്‍ ഇന്ന് ഈ നിലയിലെത്തിയതിനു പിന്നില്‍ പിതാവിന്റെ വലിയൊരു പങ്ക് ഉണ്ടെന്നു മസ്‌ക് പറഞ്ഞു
ടെസ്‌ല, ട്വിറ്റര്‍, സ്‌പേസ് എക്‌സ് തുടങ്ങിയ കമ്പനികളുടെ ഉടമയാണ് ഇലോണ്‍ മസ്‌ക്. ഇന്ന് ശതകോടീശ്വരനാണെങ്കിലും താന്‍ ജനിച്ചുവളര്‍ന്നത് സമ്പന്നകുടുംബത്തിലായിരുന്നില്ലെന്ന് മസ്‌ക് പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ പിതാവിന് സ്വന്തമായി മരതക ഖനി (emerald mine) ഉണ്ടായിരുന്നെന്നും മസ്‌കിന് ശതകോടീശ്വരനാകാനുള്ള ഫണ്ട് നല്‍കിയത് അദ്ദേഹമാണെന്നുമുള്ള തരത്തില്‍ ഏറെക്കാലമായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഈ പ്രചാരണത്തിന് ഞായറാഴ്ച മറുപടി നല്‍കവേയാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം ട്വീറ്റിലൂടെ പറഞ്ഞത്.
തന്റേത് വരുമാനം കുറഞ്ഞ മധ്യവര്‍ഗ കുടുംബമായിരുന്നെന്നും ബാല്യകാലം സന്തോഷകരമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഹൈസ്‌ക്കൂള്‍ പഠനത്തിനു ശേഷം പിതാവ് ഒരിക്കലും തന്നെ സാമ്പത്തികമായി സഹായിച്ചിരുന്നില്ലെന്നും മസ്‌ക്
I read @paulg’s “How to Make Wealth” in Hackers & Painters when I was in my mid twenties. It’s one of those pieces that blew my mind because it made me realize that I’d been wrong about something my whole life. The key section for me was the “Pie Fallacy”: pic.twitter.com/LL4hG4CpdG
— Einar Vollset (@einarvollset) May 6, 2023 "> ട്വീറ്റിലൂടെ അറിയിച്ചു.തങ്ങള്‍ 1989 കാലഘട്ടത്തില്‍ ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റിലാണ് കഴിഞ്ഞിരുന്നതെന്ന് മകന്റെ ട്വീറ്റിനെ ശരിവച്ചുകൊണ്ട് മസ്‌കിന്റെ മാതാവ് മെയി മസ്‌കും കുറിച്ചു.
തനിക്ക് പിതാവില്‍നിന്നോ മറ്റേതെങ്കിലും വ്യക്തിയില്‍ നിന്നോ യാതൊന്നും പാരമ്പര്യമായി ലഭിച്ചിട്ടില്ല. എങ്കിലും താന്‍ ഇന്ന് ഈ നിലയിലെത്തിയതിനു പിന്നില്‍ പിതാവിന്റെ വലിയൊരു പങ്ക് ഉണ്ടെന്നു മസ്‌ക് പറഞ്ഞു. ഫിസിക്‌സിന്റെയും, എന്‍ജിനീയറിംഗിന്റെയും, കണ്‍സ്ട്രക്ഷന്റെയുമൊക്കെ അടിസ്ഥാനങ്ങള്‍ പഠിപ്പിച്ചു തന്നത് പിതാവായിരുന്നെന്ന് മസ്‌ക് പറഞ്ഞു.