image

28 July 2023 11:59 AM GMT

Technology

മെറ്റ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നു

MyFin Desk

Facebook parent Meta agrees to pay $725 million to settle privacy lawsuit
X

Summary

  • 2022 അവസാനത്തോടെ 725 മില്യൺ ഡോളർ നൽകാൻ മെറ്റ
  • ഏകദേശം 8.7 കോടി ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങൾ ചോർത്തി എന്ന് ആരോപണം


ദശലക്ഷക്കണക്കിന് ഫേസ്ബുക്ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കമ്പനി പങ്കിട്ടുവെന്ന് ആരോപിക്കുന്ന കേസ്‌ ഒത്തു തീർപ്പാക്കാൻ മെറ്റ നഷ്ടപരിഹാരം നൽകുന്നു. ഡൊണാൾഡ് ട്രംപിന്റെ 2016 ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പിന്തുണച്ച കമ്പനിയായ കേബ്രിഡ്ജ് അനാലിറ്റിക്കയുമായി ഫേസ്ബുക്ക് വിവരങ്ങൾ പങ്കിട്ടതായി ആരോപിക്കപ്പെടുന്നു. ഈ കേസ്‌ തീർപ്പാക്കുന്നതിനായി,2022 അവസാനത്തോടെ 725 മില്യൺ ഡോളർ നൽകാൻ ഫേസ്ബുക്ക് ഉടമസ്ഥാവകാശമുള്ള മെറ്റ തയ്യാറായി.

യു എസ്സിലെ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് നഷ്ടപരിഹാരത്തിനു അപേക്ഷിക്കാൻ ഇനി ആഴ്ചകൾ മാത്രം ശേഷിക്കുന്നു.2007 മെയ് 24നും 2007 ഡിസംബർ 22 നും ഇടയിലുള്ള കാലഘട്ടത്തിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നവർക്കെല്ലാം അപേക്ഷിക്കാം. ഇതിനായി ഓഗസ്റ്റ് 25 ന് മുമ്പ് ഓൺലൈൻ ആയി ക്ലെയിം ചെയ്യാം. അല്ലെങ്കിൽ പ്രിന്റ് ചെയ്ത് മെയിൽ ചെയ്യാവുന്നതാണ്.

കേസ്‌ ഒത്തു തീർപ്പാക്കിയതിന്റെ വിഹിതം എത്ര ലഭിക്കും എന്ന കാര്യത്തിൽ സൂചന ഇല്ല. എല്ലാവർക്കും തുല്യ പങ്ക് ലഭിക്കുമെങ്കിലും ക്ലെയിം ചെയ്യുന്ന ആളുകളുടെ എണ്ണം കൂടുകയാണെങ്കിൽ തുച്ഛമായ തുക ലഭിക്കാനേ സാധ്യത ഉള്ളു.

ഫേസ്ബുക്കിന് മേൽ നിയമനടപടികൾ

2018 ഇൽ ട്രംപിന്റെ രാഷ്ട്രീയ തന്ത്രജ്ഞനായി സ്റ്റീവ് ബാനനുമായി അടുത്ത ബന്ധമുള്ള കേബ്രിഡ്ജ് അനലിറ്റിക്ക, ഫേസ്ബുക്കിലെ ഏകദേശം 8.7 കോടി ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങൾ ലഭിക്കുന്നതിനായി ഫേസ്ബുക്ക് ആപ്പ് ഡെവലപ്പർക്ക് പണം നൽകിയതായി കേസ്‌ ആരോപിക്കപ്പെട്ടു. ഇതിനു പിന്നാലെ ഫേസ്ബുക്കിന് ധാരാളം നടപടികൾക്ക് വിധേയമാവേണ്ടി വന്നു. യു എസിലെ ടിക് ടോക്ക് ഉൾപ്പെടെയുള്ള എതിരാളികൾ ഈ അവസരം മുതലാക്കുകയും ചെയ്തു.

കേബ്രിഡ്ജ് അനലിറ്റിക്ക വ്യവഹാരത്തിനു പുറമെ ഡാറ്റ പ്രൈവസിയെ സംബന്ധിച്ച് മെറ്റ കടുത്ത നിരീക്ഷണത്തിലാണ്. മെയ് മാസത്തിൽ യൂറോപ്യൻ യൂണിയനും മെറ്റയുടെ മേൽ1.3 ബില്യൺ ഡോളർ പിഴ ചുമത്തി. ഒക്ടോബറോടെ അറ്റ്ലാന്റിക്കിലുടനീളം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നത് നിർത്താൻ ഉത്തരവിടുകയും ചെയ്തു.