21 July 2023 11:22 AM GMT
Summary
- 'എവരിതിങ് ആപ്പ് ' എന്ന ആശയത്തിന്റെ ഭാഗമായി പുതിയ നീക്കം
- ട്വിറ്ററിൽ കമ്പനി അക്കൗണ്ടിൽ 5 ജോലി വരെ ഫീച്ചർ ചെയ്യാം
ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്ഫോമുകളോട് മുട്ടാനൊരുങ്ങി ട്വിറ്റർ. ട്വിറ്ററിലെ വെരിഫൈഡ് കമ്പനികൾക്ക് ജോലിക്കായി പ്രതിഭകളെ കണ്ടെത്തുന്നതിനു ട്വിറ്ററിൽ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു
ട്വിറ്ററിലെ വേരിഫൈഡ് ഓർഗാനൈസേഷനുകൾക്ക് അവരുടെ കമ്പനി പ്രൊഫൈലിൽ 5 ജോലികൾ വരെ ഫീച്ചർ ചെയ്യാം. കമ്പനിയുടെ ട്വിറ്റർ പ്രൊഫൈൽ തുറക്കുന്നവർക്ക്ഇത് കാണാൻ സാധിക്കും.
ട്വിറ്ററിൽ കമ്പനികൾക്ക് മിനിട്ടുകൾ കൊണ്ട് ജോലി ചേർക്കുന്നതിനുള്ള ആപ്ലിക്കേഷൻ ട്രാക്കിങ് സിസ്റ്റം പ്ലാറ്റ്ഫോമിൽ ലഭ്യമാവും. പലർക്കും ആശ്ചര്യമുടക്കുന്ന ഫീച്ചർ ആണെങ്കിലും ഇതിനെക്കുറിച്ച് ഇലോൺ മസ്ക് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ആപ്പ് ഗവേഷക ആയ നിമ ഔജിയാണ് ഈ ഫീച്ചർ ആദ്യമായി കണ്ടെത്തി ട്വീറ്റ് ചെയ്തത്.
ലിങ്ക്ഡ് ഇൻ കമ്പനിയെ വെല്ലുവിളിക്കാൻ ആണ് ഇത്തരം ഫീച്ചർ അവതരിപ്പിച്ചത് എന്ന് ഒറ്റനോട്ടത്തിൽ തോന്നും. എന്നാൽ "എവരിതിങ് ആപ്പ്" എന്ന ആശയത്തിന്റെ ഭാഗമാണ് ഈ നീക്കം
മൈക്രോബ്ലോഗ്ഗിങ് സൈറ്റ് മാത്രമായിരുന്ന ട്വിറ്റർ മസ്ക് ഏറ്റെടുത്തതോടു കൂടി അനുദിനം ഇത്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു.