image

4 May 2023 5:15 AM GMT

Technology

രഹസ്യങ്ങളെല്ലാം പിടിവിടും: മനുഷ്യ മനസ് വായിക്കാനും AI ചാറ്റ്ബോട്ട് മോഡലുകൾ

MyFin Desk

രഹസ്യങ്ങളെല്ലാം പിടിവിടും: മനുഷ്യ മനസ് വായിക്കാനും  AI  ചാറ്റ്ബോട്ട് മോഡലുകൾ
X

Summary

  • അടുത്ത പത്തോ ഇരുപതോ വർഷങ്ങൾക്കുള്ളിൽ ഇത് നമ്മുടെ സമ്പദ് വ്യസ്ഥയിലെ എല്ലാ മേഖലകളിലേക്കും വ്യാപിക്കും
  • പുതിയ AI മോഡലുകളെ പറ്റി നാച്ചുറൽ ന്യൂറോ സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു
  • ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോൾ ദുരുപയോഗം ചെയ്യപ്പെടില്ല എന്ന് ഉറപ്പു വരുത്തണമെന്ന് ശാസ്ത്രജ്ഞർ


മനസ് വായിക്കാൻ കഴിയുന്ന യന്ത്രമുണ്ടായിരുന്നെങ്കിൽ എന്ന് ചിലപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? ഇത് ഒരു ഭാവന മാത്രം ആയി ഇനി കാണാൻ കഴിയില്ല. മാനവരാശി നിലനിൽക്കുന്ന ലോകത്തിന്റെ ഓരോ കോണിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നു.

അടുത്ത പത്തോ ഇരുപതോ വർഷങ്ങൾക്കുള്ളിൽ ഇത് നമ്മുടെ സമ്പദ് വ്യസ്ഥയിലെ എല്ലാ മേഖലകളിലേക്കും വ്യാപിക്കും. ഇതിന്റെ മുന്നോടിയായി ശാസ്ത്ര ലോകത്തിൽ മറ്റൊരു ചുവടു വെപ്പ്.

മനുഷ്യന്റെ മസ്തിഷ്കത്തിലെ തരംഗങ്ങൾ വായിക്കാനും വിവർത്തനം ചെയ്യാനും കഴിയുന്ന നിർമിത ബുദ്ധിയുമായി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) ശാസ്ത്രജ്ഞർ രംഗത്ത്. മനുഷ്യ മനസ് വായിച്ച് വിവർത്തനം ചെയ്യാൻ കഴിയുന്ന ചാറ്റ് ജി പി ടി , ഗൂഗിൾ ബാർഡ് എന്നിവയുടെ പുതിയ AI മോഡലുകളെ പറ്റി നാച്ചുറൽ ന്യൂറോ സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു .

കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറൽ വിദ്യാർത്ഥിയായ ജെറി ടാങ്,യുടി ഓസ്റ്റിനിലെ ന്യൂറോ സയൻസ് ആൻഡ് കമ്പ്യൂട്ടർ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ അലക്സ് ഹ്യൂത് എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

പഠനത്തിന്റെ ഭാഗമായി മൂന്ന് പേരോട് കഥകൾ കേൾക്കാൻ ആവശ്യപ്പെട്ടു. എം ആർ ഐ മെഷീന്റെ സഹായത്തോടെ ഒരു ബ്രെയിൻ ഇമ്പ്ളാന്റിന്റെയും സഹായമില്ലാതെ തന്നെ ഇവരുടെ ചിന്തകൾ പുനർനിർമിക്കാൻ കഴിഞ്ഞു എന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു .

പക്ഷാഘാതം പോലെയുള്ള അസുഖങ്ങൾ പിടിപെട്ടു സംസാര ശേഷി നഷ്ടപെട്ട ആശയവിനിമയം നടത്താൻ കഴിയാത്തവർക്ക് ഇത്തരം സംവിധാനങ്ങൾ സഹായകരമാവുമെന്നു പഠനം പറയുന്നു.clky-§-sfÃmw ]n-Sn-hnSpw

മനുഷ്യ മനസിന്റെ സ്വകാര്യതയെ പറ്റിയുള്ള ആശങ്കകളും ശാസ്ത്രജ്ഞർ പ്രകടിപ്പിച്ചു . ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോൾ ദുരുപയോഗം ചെയ്യപ്പെടില്ല എന്ന് ഉറപ്പു വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു .