11 Nov 2024 1:57 PM
Tech News
പ്രതിദിനം 2 GB ഡേറ്റ 45 ദിവസത്തെ വാലിഡിറ്റി, തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാനുമായി BSNL
MyFin Desk
പ്രതിദിനം 2 GB ഡേറ്റ 45 ദിവസത്തെ വാലിഡിറ്റി, തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാനുമായി BSNL
ബജറ്റ് റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍. 45 ദിവസം കാലാവധിയുള്ള പ്ലാനിന് 249 രൂപയാണ്. പ്ലാന്‍ അനുസരിച്ച് പ്രതിദിനം രണ്ടു ജിബി ഡേറ്റ ലഭിക്കും. എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും പരിധിയില്ലാതെ വിളിക്കാം. പ്രതിദിനം 100 എസ്എംഎസും സൗജന്യമാണ്.
പ്രതിദിന ഉപഭോഗം രണ്ടു ജിബി കടന്നാലും 40 കെബിപിഎസ് വേഗതയിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ഈ ഓഫറിന് പുറമേ ഇതിലും നിരക്ക് കുറവുള്ള ജനപ്രിയ ഓഫറുകൾ ബിഎസ്എൻഎൽ ഒരുക്കുന്നുണ്ട്. 187 രൂപ, 185 രൂപ എന്നിങ്ങനെയാണ് പ്ലാനുകൾ.
നൂറ് ദിവസം കാലാവധിയുള്ള 700 രൂപയില്‍ താഴെ താരിഫ് വരുന്ന 699,666,397 എന്നിങ്ങനെ മൂന്ന് പ്രീ പെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളും ബിഎസ്എന്‍എല്ലിനുണ്ട്.