25 Jan 2025 9:27 AM GMT
എയര്‍ടെല്ലും വിഐയും വീണു, തിരിച്ചെത്തി റിലയന്‍സ് ജിയോ; ബിഎസ്എൻഎല്ലിനും കിട്ടി പണി
MyFin Desk
നാല് മാസത്തെ മികച്ച പ്രകടനത്തിന് ശേഷം നവംബറില്‍ ബിഎസ്എൻഎൽന് 3.4 ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടതായി കണക്കുകൾ. ജൂലൈയിൽ സ്വകാര്യ ടെലികോം കമ്പനികൾ താരിഫുകൾ വർധിപ്പിച്ചതോടെ വലിയൊരു വിഭാഗം ഉപഭോക്താക്കൾ ബിഎസ്എൻഎൽ ലേക്ക് എത്തിയിരുന്നു. എന്നാൽ രാജ്യവ്യാപകമായി 4ജി സേവനം എത്തിക്കുന്നതിൽ കാലതാമസം നേരിട്ടതും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തതോടെ ഉപഭോക്താക്കളെ നഷ്ടപ്പെടാൻ കാരണമായി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ 70 ലക്ഷത്തോളം പുതിയ ഉപഭോക്താക്കളെ ബിഎസ്എൻഎൽന് ലഭിച്ചിരുന്നു.
അതേസമയം ജൂലൈയിൽ താരിഫ് വർധനവ് നടപ്പാക്കിയതിനെ തുടർന്ന് ഉപഭോക്താക്കളെ നഷ്ടപ്പെട്ട റിലയൻസ് ജിയോ നവംബറില്‍ തിരിച്ചു വരവ് നടത്തി. നവംബറില്‍ 12 ലക്ഷം പുതിയ ഉപഭോക്താക്കളെ ജിയോയ്‌ക്ക് ലഭിച്ചു. അതേസമയം ഭാരതി എയര്‍ടെല്ലിന് 11 ലക്ഷവും വോഡാഫോണ്‍ ഐഡിയക്ക് 15 ലക്ഷവും ഉപഭോക്താക്കളെ നവംബറില്‍ നഷ്ടമായി.
2024 നവംബര്‍ വരെ ട്രായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ ബിഎസ്എന്‍എല്‍ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 9 കോടിയാണ്. എയര്‍ടെല്ലിന് 38 കോടിയും വിഐയ്ക്ക് 20 കോടിയും ഉപഭോക്താക്കളാണ് രാജ്യത്താകെയുള്ളത്. ജിയോയ്ക്ക് 46 കോടി ഉപഭോക്താക്കളുണ്ട്.