17 Feb 2025 9:05 AM GMT
Tech News
54 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 2GB ഡാറ്റ, കിടിലൻ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍
MyFin Desk
വിപണി കീഴടക്കാൻ വീണ്ടും കിടിലൻ റീച്ചാര്‍ജ് പ്ലാനുമായി പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍. 54 ദിവസം വാലിഡിറ്റിയുള്ള 347 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റ, അണ്‍ലിമിറ്റഡ് കോൾ , 100 സൗജന്യ എസ്എംഎസ് എന്നിവ ഈ പ്ലാന്‍ വഴി ലഭിക്കും.
കൂടാതെ ഉപയോക്താക്കള്‍ക്ക് BiTV-യുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും പ്രയോജനപ്പെടുത്താവുന്നതാണ്. BiTVയിലൂടെ 450-ലധികം ലൈവ് ടിവി ചാനലുകളും OTT ആപ്ലിക്കേഷനുകളും ആസ്വദിക്കാന്‍ സാധിക്കും.