image

2 Feb 2025 7:23 AM GMT

Tech News

ബിഎസ്എൻഎൽ BiTV ലോഞ്ച് ചെയ്തു; ഇനി സ്മാർട്ട്ഫോണിൽ 450+ ലൈവ് ടിവി ചാനലുകൾ കാണാം

MyFin Desk

bsnl launches new service
X

രാജ്യത്ത് പുതിയ സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനം ആരംഭിച്ച്‌ ബിഎസ്എന്‍എല്‍. 450ലേറെ ലൈവ് ടെലിവിഷന്‍ ചാനലുകളിലേക്ക് ആക്സസ് ലഭിക്കുന്ന BiTV എന്ന മൊബൈല്‍ ഫോണ്‍ സേവനമാണ് ആരംഭിച്ചിരിക്കുന്നത്. ലൈവ് ടിവി ചാനലുകള്‍ക്ക് പുറമെ ഒടിടി കണ്ടന്‍റുകളും BiTV ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഒടിടിപ്ലേയുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ BiTV സേവനം തുടങ്ങിയത്. ബിഎസ്എന്‍എല്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ BiTV സേവനം ഒടിടിപ്ലേ ആപ്ലിക്കേഷനില്‍ ലഭിക്കും. രാജ്യത്തെ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്ലിന്‍റെ ഡയറക്ട്-ടു-മൊബൈല്‍ (D2M) സേവനമാണ് BiTV എന്നറിയപ്പെടുന്നത്. അധിക ചാര്‍ജുകളൊന്നും ഈടാക്കാതെയാണ് ബിഎസ്എന്‍എല്‍ ഇത്രയധികം ടെലിവിഷന്‍ ചാനലുകള്‍ തത്സമയം മൊബൈല്‍ ഫോണുകളില്‍ എത്തിക്കുന്നത്.