17 Jun 2023 11:14 AM GMT
Summary
- വോയിസ് നോട്ടുകൾ ഇടാനും ടെക്സ്റ്റുകളും ഫോട്ടോകളും വീഡിയോകളും നേരിട്ട് അയക്കാൻ സാധിക്കും
- ക്രിയേറ്റേഴ്സിനു മാത്രമേ ഇതിൽ സന്ദേശങ്ങൾ അയക്കാൻ കഴിയുകയുള്ളു
- ചാനലിൽ നിന്ന് പുറത്തു പോവാനും മ്യൂട്ട് ചെയ്യാനും ഉള്ള സൗകര്യവും ഉണ്ട്
എല്ലാ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കുമായി ബ്രോഡ്കാസ്റ്റ് ചാനൽ ഫീച്ചർ വിപുലീകരിക്കുന്നതായി കമ്പനി അറിയിച്ചു ഫോളോവേഴ്സിന് നേരിട്ട് ഫോട്ടോകളും, വിഡിയോകളും അയക്കാൻ അനുവദിക്കുന്ന സംവിധാനം ആണ് ബ്രോഡ് കാസ്റ്റ് ചാനൽ. ഒരാൾക്ക് അവരുടെ ഫോളോവേഴ്സിനെ ഇൻവൈറ്റ് ചെയ്യാനും വോയിസ് നോട്ടുകൾ ഇടാനും ടെക്സ്റ്റുകളും ഫോട്ടോകളും വീഡിയോകളും നേരിട്ട് അയക്കാൻ സാധിക്കും.
ക്രിയേറ്റേഴ്സിനു മാത്രമേ ഇതിൽ സന്ദേശങ്ങൾ അയക്കാൻ കഴിയുകയുള്ളു. എന്നാൽ ഫോളോവേഴ്സിന് ഇവിടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും വോട്ടെടുപ്പിൽ പങ്കെടുക്കാനും കഴിയും. ഫോളോവേഴ്‌സിൽ നിന്ന് ഫീഡ്ബാക്ക് ശേഖരിക്കാൻ പോളുകൾ നടത്താനുള്ള സൗകര്യവും ഉണ്ടാവും.
പ്രവർത്തനം എങ്ങനെ
ഒരു ക്രിയേറ്റർ ഇൻസ്റ്റാഗ്രാമിൽ ബ്രോഡ് കാസ്റ്റ് ചാനൽ ആരംഭിച്ചാൽ ഫോളോവേഴ്സിന് സന്ദേശം ലഭിക്കുന്നതായിരിക്കും. എല്ലാ ഉപയോക്താക്കൾക്കും ചാനൽ കാണാനും അതിലെ ഉള്ളടക്കം നോക്കാനും കഴിയുന്നു. ഒരാൾക്കു എപ്പോൾ വേണമെങ്കിലും ചാനലിൽ നിന്ന് പുറത്തു പോവാനും മ്യൂട്ട് ചെയ്യാനും ഉള്ള സൗകര്യവും ഉണ്ട്. ക്രിയേറ്ററിന്റെ പ്രൊഫൈലിൽ പോയി ബെൽ ഐക്കണിൽ ടാപ്പ് ചെയ്ത് അറിയിപ്പുകൾ നിയന്ത്രിക്കാനാവും.
ബ്രോഡ്‌കാസ്റ് ചാനലിൽ എങ്ങനെ ചേരാം
ക്രിയേറ്ററുടെ സ്റ്റോറി സ്റ്റിക്കറിലൂടെയോ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പിൻ ചെയ്ത ലിങ്കിലൂടെയോ നിലവിൽ ഉള്ള ഫോളോവർ ആണെങ്കിൽ ലഭിച്ച വൺ ടൈം ഇൻവൈറ്റ് നോട്ടിഫിക്കേഷനിലൂടെയോ ചാനലിൽ ചേരാവുന്നതാണ്.
കൊളാബറേറ്റർ ഫീച്ചറും
ബ്രോഡ് കാസ്റ്റ് ചാനൽ കൂടാതെ ഇൻസ്റ്റാഗ്രാം നൽകുന്ന മറ്റൊരു സൗകര്യമാണ് കൊളാബറേറ്റർ ഫീച്ചർ. ഈ ഫീച്ചറിലൂടെ മറ്റു ക്രിയേറ്റേഴ്സിനെയും അല്ലെങ്കിൽ അവരുടെ ആരാധകരെ പോലും കൊളാബറേറ്റർ ക്ഷണിച്ച് പങ്കെടുപ്പിക്കാനുള്ള സൗകര്യം നൽകുന്നു.
ബ്രോഡ്‌കാസ്റ് ചാനൽ ഫീച്ചർ കൂടാതെ ഇൻസ്റ്റാഗ്രാം നോട്സിൽ ഓഡിയോ മ്യൂസിക് ക്ലിപ്പ് പങ്കിടാനുള്ള ഫീച്ചറും ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം കൂടാതെ വാട്സാപ്പിലും മെറ്റാ ചാനൽ ഫീച്ചർ കൊണ്ടുവന്നു.