image

3 May 2023 12:30 PM GMT

Technology

ജീവനക്കാർക്ക് ചാറ്റ് ജിപിടി പാടില്ല: കാരണം വ്യക്തമാക്കി സാംസങ്

MyFin Desk

chat gpt samsung employees
X

Summary

  • സ്ഥാപനങ്ങളുടെ സ്വകാര്യതയ്ക്ക് സുരക്ഷാഭീഷണി ഉയർത്തുമ്പോൾ കമ്പനികൾക്ക് ചില സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തേണ്ടി വരുന്നു
  • ജീവനക്കാർ കമ്പനിയുടെ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കമ്പനി
  • ആഭ്യന്തര വിവരങ്ങളുടെ സ്വകാര്യതയ്ക്ക് സുരക്ഷാവീഴ്ച ഉണ്ടാവുമെന്ന് കമ്പനി കരുതുന്നു


ചാറ്റ് ജിപിടി മനുഷ്യരുടെ തൊഴിൽ ഇല്ലാതാക്കുമോ ? ഗൂഗിളിന് വെല്ലുവിളിയാകുമോ? തൊഴിൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമോ? എന്തിന്?അടുക്കളയിൽ പോലും ഇത്തരം നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) സാധ്യതകളിലേക്കുള്ള ഉള്ള ചിന്തകളിലാണ് ഇന്ന് ലോകം മുഴുവൻ. മറ്റേത് സാങ്കതിക വിദ്യ പോലെയും ഇത്തരം AI ടൂളുകൾ ദുരുപയോഗം ചെയ്യുന്നത് സ്വാഭാവികമായി മാറിയിരിക്കുന്നു.

എന്നാൽ ലോകത്തു വിവരസാങ്കേതിക വിപ്ലവം സൃഷ്ടിക്കുമ്പോഴും സ്ഥാപനങ്ങളുടെ സ്വകാര്യതയ്ക്ക് സുരക്ഷാഭീഷണി ഉയർത്തുമ്പോൾ കമ്പനികൾക്ക് ചില സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തേണ്ടി വരുന്നു .

സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കയിൽ ഇറ്റലി ഉൾപ്പെടെ പല രാജ്യങ്ങളും ചാറ്റ് ജിപിടി ക്കു വിലക്കേർപ്പെടുത്തി. ഇപ്പോൾ ചാറ്റ് ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഉപയോഗിക്കുന്നതിനു ദക്ഷിണ കൊറിയൻ കമ്പനി സാംസങും വിലക്ക് ഏർപ്പെടുത്തിക്കൊണ്ടു ജീവനക്കാർക്ക് മെമ്മോ നൽകി

കമ്പനിയുടെ പുതിയ നയം അനുസരിച്ചു ഔദ്യോഗിക കമ്പ്യൂട്ടറുകളിലോ ലാപ് ടോപ്പുകളിലോ ഫോണുകളിലോ ഇന്റെർണൽ സെർവറുകളിലോ ഒന്നും ചാറ്റ് ജിപി ടി ഉൾപ്പെടെയുള്ള AI ടൂളുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാർ വിട്ടുനിൽക്കണമെന്ന് മെമ്മോ യിലൂടെ കമ്പനി വ്യക്തമാക്കി.

ഈ വർഷം ഏപ്രിലിൽ ഒരു ജീവനക്കാരൻ ചാറ്റ് ജിപി ടി ഉപയോഗിച്ച് കമ്പനിക്കു സ്വകാര്യതയ്ക്ക് തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് ഈ നീക്കം.ചാറ്റ് ജിപിടി പോലുള്ള AI ടൂളുകൾ ഉപയോഗപ്രദവും കാര്യക്ഷമവുണെങ്കിലും ആളുകൾക്കു അതിനോടുള്ള താത്പര്യം ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും ആഭ്യന്തര വിവരങ്ങളുടെ സ്വകാര്യതയ്ക്ക് സുരക്ഷാവീഴ്ച ഉണ്ടാവുമെന്ന് കമ്പനി കരുതുന്നു.

ഗൂഗിൾ ബാർഡ്, ബിംഗ് തുടങ്ങിയ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ടൂളുകളിൽ നൽകുന്ന വിവരങ്ങൾ തിരിച്ചെടുക്കാനോ ഒഴിവാക്കാനോ സാധിക്കില്ലെന്നു കമ്പനി വ്യക്തമാക്കി.കമ്പനിയുടെ ആഭ്യന്തര സർവ്വേ പ്രകാരം 65 ശതമാനം പേരും ഇത്തരം ടൂളുകൾ സുരക്ഷാഭീഷണി ഉയർത്തുന്നുണ്ടെന്നു രേഖപെടുത്തിയെന്ന് ബ്ലൂമ്സ് ബെർഗ് റിപ്പോർട്ട്‌ ചെയ്യുന്നു

ജീവനക്കാർ കമ്പനിയുടെ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അല്ലാത്തപക്ഷം പിരിച്ചുവിടൽ അടക്കമുള്ള അച്ചടക്ക നടപടികളിലേക്ക് നീങ്ങുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി

ഇത്തരം ടൂളുകൾ ഇപയോഗിക്കുന്നതിനായുള്ള സുരക്ഷ മുൻകരുതലുകൾ എടുക്കുന്നത് വരെ താത്കാലികമായി നിയന്ത്രണങ്ങൾ തുടരുമെന്നു കമ്പനി അറിയിച്ചു