image

21 July 2023 11:19 AM GMT

Technology

ആപ്പിൾ ജിപിടി വരുമോ? എഐ ഭാഷ മോഡൽ വികസിപ്പിച്ചെന്നു റിപ്പോർട്ട്‌

MyFin Desk

will apple gpt come
X

Summary

  • ചാറ്റ് ബോട്ടുകളുടെ വികസനത്തിനായി ലാംഗ്വേജ് മോഡലുകൾ വികസിപ്പിച്ചു
  • പേരിനെ സംബന്ധിച്ച് വ്യക്തതയില്ല
  • ഓഹരിവില ഉയർന്നു


ചാറ്റ് ജിപിടി, ബാർഡ് തുടങ്ങിയവക്ക് എതിരാളിയായി ആപ്പിൾ എഐ ചാറ്റ്ബോട്ട് വികസിപ്പിച്ചെടുക്കുന്നതായി സൂചന. എഐ ചാറ്റ്ബോട്ടുകളുടെ വികസനത്തിനായി അജാക്സ്" എന്ന പേരിൽ ലാംഗ്വേജ് മോഡൽ വികസിപ്പിച്ചതായി ബ്ലൂം ബെർഗ് റിപ്പോർട്ട്‌ ചെയ്യുന്നു.അടുത്ത വർഷം തന്നെ സുപ്രധാന പ്രഖ്യാപനം ആപ്പിളിന് എടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ചാറ്റ് ബോട്ടിന്റെ പേരിനെ സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ചില എൻജിനീയർമാർ ആപ്പിൾ ജിപിടി എന്ന് വിളിക്കുന്നുണ്ട്. ബ്ലൂംബെർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരിവില 2 ശതമാനത്തിലധികം ഉയർന്നു.

ഓപ്പൺ എഐ കമ്പനി ചാറ്റ് ജിപിടി പുറത്തിറക്കിയതിനു ശേഷം വലിയ പ്രചാരമാണ് ലഭിച്ചത്. ചാറ്റ് ജിപിടി യുടെ അപ്രതീക്ഷിത വിജയം ഗൂഗിൾ ഉൾപ്പെടെയുള്ള ടെക് കമ്പനികൾ എ ഐ ചാറ്റ് ബോട്ടുകൾ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു.

ആപ്പിൾ ജീവനക്കാരെ ചാറ്റ് ജി പി ടി ഉപയോഗിക്കുന്നതിൽ നിന്ന് കമ്പനി വിലക്കിയിരുന്നു. 2020- ഇൽ കമ്പനി രണ്ട് എ ഐ സ്റ്റാർട്ടപ്പുകൾ വാങ്ങിയതായി റിപ്പോർട്ടുണ്ട്. കമ്പനികളുടെ പല ഉൽപ്പന്നങ്ങളിലേക്കും ആപ്പുകളിലേക്കും എഐ സംയോജിപ്പിക്കാനുള്ള ദീർഘകാല പദ്ധതികളെ കുറിച്ചുള്ള സുപ്രധാന സൂചനകൾ ലഭിക്കുന്നുണ്ട് .