18 Jun 2023 1:45 PM GMT
Summary
- ഗൂഗിൾ ഡോക്സിലും സ്ലൈഡിലും നേരത്തെ തന്നെ ഡ്യുയറ്റ് എ ഐ അവതരിപ്പിച്ചിട്ടുണ്ട്
- ഗൂഗിൾ ഷീറ്റിൽ 'ഹെൽപ് മി ഓർഗനൈസ് ഫീച്ചർ ' പുറത്തിറക്കിയതായി കമ്പനി ട്വീറ്റ് ചെയ്തു
- ഗൂഗിൾ ഷീറ്റിൽ ആവശ്യങ്ങൾക്കനുസരിച്ചു ടെംപ്ലേറ്റുകൾ സൃഷ്ടിക്കും
ഗൂഗിൾ മെച്ചപ്പെട്ട സേവനങ്ങൾ ഉപയോക്താക്കൾക്ക് നൽകി കൊണ്ടിരിക്കുന്നു. ഗൂഗിൾ ഡോക്സിലും സ്ലൈഡിലും ഡ്യുയറ്റ് എ ഐ (Duet AI) അവതരിപ്പിച്ചതിനു പിന്നാലെ ഗൂഗിൾ ഷീറ്റിൽ 'ഹെൽപ് മി ഓർഗനൈസ് ഫീച്ചർ ' പുറത്തിറക്കിയതായി കമ്പനി ട്വീറ്റ് ചെയ്തു. വർക് സ്പേസുകളിൽ എഐ സാങ്കേതിക വിദ്യക്ക് നൽകിയിരിക്കുന്ന പേരാണ് ഡ്യുയറ്റ് എഐ. ലളിതമായ നിർദ്ദേശത്തിലൂടെ ഗൂഗിൾ ഷീറ്റിൽ വിവരങ്ങൾ ഓർഗനൈസ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും. ഗൂഗിൾ ഷീറ്റിൽ ആവശ്യങ്ങൾക്കനുസരിച്ചു ടെംപ്ലേറ്റുകൾ സൃഷ്ടിക്കും.
ഈ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു
ഗൂഗിൾ ഷീറ്റിൽ സൈഡ്ബാറിലായി 'ഹെൽപ് മി ടു ഓർഗനൈസ്' ഫീച്ചർ കാണാവുന്നതാണ്. ഉപയോക്താക്കൾക്ക് നിർദ്ദേശങ്ങളും ടേബിളും ഇൻസർട്ട് ചെയ്യാനുള്ള സൗകര്യവും ലഭിക്കും.
ജി മെയിലിലും ഗൂഗിൾ ഡോക്സിലും സ്ലൈഡിലും നേരത്തെ തന്നെ ഡ്യുയറ്റ് എ ഐ അവതരിപ്പിച്ചിട്ടുണ്ട്. ഡ്യുയറ്റ് എ ഐ ഉള്ള ഡോക്‌സിൽ അസിസ്റ്റന്റ് റൈറ്റിംഗ് ഫീച്ചറുകൾ ഉണ്ട്. സ്ലൈഡുകളിൽ പ്രസന്റേഷൻ ചെയ്യുമ്പോൾ കുറച്ചു വാക്കുകൾ ഉപയോഗിച്ച് ആവശ്യമുള്ള ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയും. ജിമെയിലിൽ 'ഹെൽപ് മി റൈറ്റ് ' ഫീച്ചർ ഉപയോഗിച്ച് ലളിതമായ നിർദ്ദേശങ്ങളിലൂടെ സെക്കൻഡുകൾ കൊണ്ട് ഇമെയിലുകൾ സൃഷ്ടിക്കാൻ കഴിയും.