image

16 Jun 2023 2:15 PM GMT

Technology

എ ഐ പണി തരുമോ?ഭാവിയിൽ ദുരന്തം വിതക്കുമെന്നു സർവ്വേ

MyFin Desk

ai get us into trouble
X

Summary

  • 119 സിഇഒമാരിൽ നിന്നുള്ള പ്രതികരണങ്ങൾ ശേഖരിച്ച സർവേ
  • 8% പേർ അഞ്ച് വർഷത്തിനുള്ളിൽ ഇത് സംഭവിക്കുമെന്ന്
  • ദുരന്തം വിതക്കാൻ ശേഷിയുണ്ടെന്ന ആവലാതി പെരുപ്പിച്ചതെന്നു ഒരു വിഭാഗം


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചർച്ചകൾ ലോകമെമ്പാടും ചൂടുപിടിക്കുകയാണ്. ആഗോളതലത്തിൽ തന്നെ വിരുദ്ധ അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നു. സമീപ ഭാവിയിൽ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിക്കു ഭീഷണിയാവുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ തന്നെ മനുഷ്യരാശിയെ വലിയതോതിൽ നശിപ്പിക്കാൻ എ ഐ ക്കു കഴിയുമെന്ന് യേൽ സിഇഒ ഉച്ചകോടിയുമായി ബന്ധപ്പെട്ട ഒരു സർവ്വേയിൽ പറയുന്നു. വിവിധ മേഖലകളെ പ്രതിനിധാനം ചെയ്യുന്ന യിൽ എഐയുമായി ബന്ധപ്പെട്ട അപകടസാധ്യതകളും അവസരങ്ങളും സംബന്ധിച്ച് സമവായമില്ലായ്മ രേഖപ്പെടുത്തി. സർവേയിൽ പങ്കെടുത്ത 34 ശതമാനം സിഇഒമാർ ഒരു ദശാബ്ദത്തിനുള്ളിൽ എഐ വിനാശകരമാകുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ, 8% പേർ അഞ്ച് വർഷത്തിനുള്ളിൽ ഇത് സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. എന്നാൽ 58% സിഇഒമാർ തങ്ങൾക്ക് ആശങ്കയില്ലെന്നും അത്തരമൊരു സാഹചര്യം ഒരിക്കലും ഉണ്ടാവുകയില്ലെന്നും പറഞ്ഞു.

സർവ്വേ യിലെ മറ്റൊരു ചോദ്യത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ലോകത്തു ദുരന്തം വിതക്കാൻ ശേഷിയുണ്ടെന്ന ആവലാതി പെരുപ്പിച്ചു കാണിക്കുന്നതാണെന്നും സർവേയിൽ പങ്കെടുത്ത 42 ശതമാനം സിഇഓ മാർ പറഞ്ഞു. എന്നാൽ 58 ശതമാനം പേരും അത് അങ്ങനെയല്ലെന്ന് ഉറപ്പിച്ചു പറഞ്ഞതായി സർവ്വേ വെളിപ്പെടുത്തി.

എ ഐ എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്നതോട് കൂടി അതിന്റെ അപകട സാദ്ധ്യതകൾ ഉയർത്തിക്കാട്ടി നിരവധി വ്യവസായ പ്രമുഖരും അക്കാദമിക് വിദഗ്ധരും പ്രസ്താവന നടത്തിയതിയതിനു പിന്നാലെയാണ് സർവ്വേ കണ്ടെത്തൽ. ഓപ്പൺ എഐ സിഇഒ സാം ആൾട്മാൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവെന്ന് അറിയപ്പെടുന്ന ജെഫ്രി ഹിന്റൺ തുടങ്ങിയ പ്രമുഖ വ്യക്തികൾ എ ഐ യുമായി ബന്ധപ്പെട്ട അപകടങ്ങൾ ലഘൂകരിക്കാൻ സമൂഹം നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞിരുന്നു.