image

29 July 2023 3:03 PM GMT

Technology

ട്വിറ്റർ ബ്ലൂ ആണോ? പണം കൊടുത്താലും പണം ഉണ്ടാക്കാം

MyFin Desk

X Blue tick ke paise wasool: Indian Twitter users rejoice as they get paid in lakhs as ad revenue payouts
X

Summary

  • ട്വിറ്റർ എക്സ് ആയി റീബ്രാൻന്റിങ് ചെയ്യപ്പെട്ടു
  • കഴിഞ്ഞ 3 മാസത്തിനുള്ളിൽ ഉള്ളടക്കത്തിന് 1.5 കോടി ഇമ്പ്രഷൻ
  • ക്രിയേറ്റർക്ക് കുറഞ്ഞത് 500 ഫോളോവേഴ്സ് എങ്കിലും ഉണ്ടായിരിക്കണം


ട്വിറ്ററിലെ യോഗ്യരായ ബ്ലൂ ഉപയോക്താകൾക്ക് അവരുടെ ഉള്ളടക്കത്തിൽ വരുന്ന പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം പങ്കിടുമെന്ന് മസ്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചു. ട്വിറ്റർ പിന്നീട് എക്സ് ആയി റീബ്രാൻന്റിങ് ചെയ്യപ്പെട്ടു. ഇപ്പോൾ വേരിഫൈഡ് ഉപയോക്താക്കൾക്ക് ഉടൻ തന്നെ കമ്പനി പരസ്യ വരുമാനം പങ്കിടുമെന്ന് കമ്പനി പറഞ്ഞു.

എക്സ് പ്ലാറ്റ് ഫോമിൽ പോസ്റ്റ്‌ ചെയ്യുന്ന ഉള്ളടക്കങ്ങളിൽ വരുന്ന പരസ്യങ്ങൾക്കാണ് വരുമാനം നൽകുക. എക്സ് പ്ലാറ്റ് ഫോം ഉപയോഗിച്ച് ജീവിത മാർഗം ഉണ്ടാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിലുൾപ്പെടെ ആഗോള തലത്തിൽ ഈ ഫീച്ചർ ലഭ്യമാവും.

വരുമാനം എങ്ങനെ ലഭിക്കും?

പരസ്യ വരുമാനം ലഭിക്കുന്നതിനു ട്വിറ്റർ ബ്ലൂ വരിക്കാർ ആവുകയോ വെരിഫൈഡ് ഓർഗനൈസേ ഷന്റെ ഭാഗമാവുകയോ വേണം. കഴിഞ്ഞ 3 മാസത്തിനുള്ളിൽ ഉള്ളടക്കത്തിന് 1.5 കോടി ഇമ്പ്രഷൻസ് നേടിയിരിക്കണം. ഒരാൾ എത്രതവണ പോസ്റ്റ് കാണുന്നു എന്നതാണ് ഇമ്പ്രഷൻസ്. കൂടാതെ ക്രിയേറ്റർക്ക് കുറഞ്ഞത് 500 ഫോളോവേഴ്സ് എങ്കിലും ഉണ്ടായിരിക്കണം. ഉള്ളടക്കങ്ങൾ ഉണ്ടാക്കുമ്പോൾ കമ്പനി പറയുന്ന മാനദണ്ഡങ്ങളും പാലിക്കണം.

ഇതിനായി ഉപയോക്താക്കൾക്ക് ട്വിറ്റർ അഥവാ എക്സിൽ സ്ട്രൈപ്പ് അക്കൗണ്ട് ആവശ്യമുണ്ട്. ട്വിറ്റർ പേയ്മെന്റുകൾ നൽകുന്നതിന് സ്ട്രൈപ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നു. കമ്പനിയുടെ പരസ്യ വരുമാനം ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.

എങ്ങനെ ക്ലെയിം ചെയാം

ആദ്യം ആപ്പിന്റെ മോണിറ്റൈസഷൻ വിഭാഗം എടുക്കുക. ആൻഡ്രോയ്ഡ്, ഐഫോണുകളുടെ സൈഡ് മെനുവിൽ ഈ ഓപ്ഷൻ കാണാം. ജോയിൻ ആൻഡ് സെറ്റ് അപ് ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ ട്വിറ്ററിന്റെ പേയ്‌മെന്റ് പ്രോസസ്സർ ആയ സ്ട്രൈപ്പിൽ എത്തും. ഉപയോക്താക്കൾക്ക് സ്ട്രൈപ്പിൽ അക്കൗണ്ട് ഉണ്ടാക്കുകയും ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനും സാധിക്കും.

തിരഞ്ഞെടുക്കുന്ന കൃത്യമായ ഇടവേളകളിൽ ഉപയോക്താക്കൾക്ക് പേ ഔട്ടുകൾ ലഭിക്കും. 50 ഡോളറിൽ കൂടുതൽ വരുമാനം ആയിക്കഴിഞ്ഞാൽ പേയ്മെന്റുകൾ ലഭിച്ച് തുടങ്ങും. കമ്പനി മാനദണ്ഡങ്ങൾ പാലിക്കുന്ന വരുമാനത്തിന് അർഹതയുള്ള ഉപയോക്താക്കൾക്ക് ജൂലൈ 31 നുള്ളിൽ വരുമാനം ലഭിച്ച് തുടങ്ങുമെന്നു കമ്പനി പറയുന്നു .