image

31 Oct 2023 11:42 AM GMT

Technology

പരസ്യ രഹിത ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും

MyFin Desk

ad-free facebook and instagram
X

Summary

  • സബ്സ്ക്രിപ്ഷനുകള്‍ക്ക് ചാർജ് ഈടാക്കുന്നതാണ്
  • യുറോപ്പിലെ ഉപയോക്താക്കള്‍ക്കായി
  • പരസ്യങ്ങളോട് കൂടി സൊജന്യമായുെം ഉപയോഗിക്കാം


ഇൻസ്റ്റഗ്രാം,ഫേസ്ബുക് എന്നീ സാമൂഹ്യ മാധ്യമങ്ങളുടെ പുതിയ പരസ്യരഹിത പതിപ്പുകള്‍ പുറത്തിറക്കി .നവംബർ മുതല്‍ സബ്സ്ക്രിപ്ഷൻ ഓപ്ഷനിലൂടെ അവതരിപ്പിക്കുന്ന ഈ പതിപ്പ് യുറോപ്പിലെ ഉപയോക്താക്കള്‍ക്കായിട്ടാണ് എന്ന് മെറ്റ പറഞ്ഞു.

സബ്സ്ക്രിപ്ഷനുകള്‍‍ക്ക് വെബില്‍ പ്രതിമാസം 9 .99 യൂറോയും മൊബൈല്‍ ഫോണില്‍ 12 .99 യൂറോയും ചാർജ് ഈടാക്കുമെന്ന് കമ്പനി അറിയിച്ചു.

ഉപയോക്താക്കള്‍ക്ക് സൌജന്യമായും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കാവുന്നതാണ്.പക്ഷെ പരസ്യങ്ങളോട് കൂടിയാണെന്ന് മാത്രം.

വ്യക്തികളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനായിട്ടുള്ള, ഇയു വിലെ പരമോന്നത കോടതിയായ യൂറോപ്യൻ കോടതി, ജൂലൈയിൽ മെറ്റയുടെ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റഗ്രാം,ഫേസ്ബുക്,വാട്സ്ആപ്പ് എന്നിവയുൾപ്പെടെ,പുറമെയുള്ള വെബ്‌സൈറ്റുകളിൽ നിന്നും ആപ്പുകളിൽ നിന്നും ശേഖരിക്കുന്ന ഡാറ്റ സംയോജിപ്പിക്കുന്നത് ഉപയോക്താക്കളുടെ സമ്മത്തോടെ തടഞ്ഞിരുന്നു.ജനുവരിയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന് ഉപയോക്താക്കളോട് വ്യക്തിഗതമായി പരസ്യങ്ങൾ സ്വീകരിക്കാൻ നിർബന്ധിച്ചതിന് മെറ്റക്കെതിരെ 390 ദശലക്ഷം യൂറോ പിഴ ഇയു റെഗുലേറ്റർമാർ ചുമത്തിയിരുന്നു .

ഉപയോക്താക്കളുടെ വിവരങ്ങൾ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കാൻ സാമൂഹ്യ മാധ്യമങ്ങള്‍ ബാധ്യസ്ഥരാണ്.വ്യക്തിഗതമാക്കിയ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്ന ഒരു “പരസ്യ-പിന്തുണയുള്ള ഇൻ്റ്ർനെറ്റ്” അവർ വിശ്വസിക്കുന്നു, ഒപ്പം ചെറുകിട ബിസിനസ്സുകളെ ഉപഭോക്താക്കളിലേക്ക് എത്താൻ അനുവദിക്കുകയും ചെയ്യുന്നു എന്ന് മെറ്റ പറഞ്ഞു.