14 Jun 2023 10:48 AM GMT
Summary
- വാട്സാപ്പ് വീഡിയോ സന്ദേശങ്ങൾ എല്ലായ്പ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ്
- 60 സെക്കന്റ് വീഡിയോ സന്ദേശം അയക്കാം
- ചാനൽ ഫീച്ചർ ഇന്ത്യയിലും ലഭ്യം
അനുദിനം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന വാട്സാപ്പ് ലോകമെമ്പാടും ജനപ്രിയമായി മാറിയ ഇൻസ്റ്റന്റ് മെസ്സേജിങ് അപ്ലിക്കേഷൻ ആണ്. ഔദ്യോഗിക കാര്യങ്ങൾക്കുപോലും സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ആശയ വിനിമയത്തിനുള്ള ഉപാധിയായി വാട്സാപ്പ് ഉപയോഗിക്കുന്നു.
വാട്സാപ്പ് വഴി ഉപയോക്താക്കൾക്ക് 60 സെക്കന്റ് വരെയുള്ള വീഡിയോ പങ്കിടാൻ കഴിയുമെന്നു WABetaInfo റിപ്പോർട്ട്. തെരെഞ്ഞെടുത്ത ആൻഡ്രോയിഡ്, ഐ ഫോൺ ബീറ്റാ ഉപയോക്താക്കൾക്ക് നിലവിൽ ഈ സൗകര്യം ലഭ്യമാവും. ആൻഡ്രോയിഡ് ഉപയോക്താക്കൾ 23.6.0.73 വേർഷനും ഐ ഫോൺ ഉപയോഗിക്കുന്നവർ 2.23.8.19. വേർഷനും ഡൌൺലോഡ് ചെയ്ത് ഈ സൗകര്യം ലഭ്യമാക്കാം.
വീഡിയോ സന്ദേശങ്ങൾ എങ്ങനെ അയക്കാം
സംഭാഷണത്തിനിടക്ക് ചാറ്റ് ബാറിലെ മൈക്രോഫോൺ ബട്ടൺ ടാപ്പ് ചെയ്യുമ്പോൾ അത് വീഡിയോ മെസ്സേജ് ബട്ടൺ ആയി മാറുകയാണെങ്കിൽ വീഡിയോ സന്ദേശങ്ങൾ അയക്കാൻ കഴിയും. മറുവശത്ത് വീഡിയോ സന്ദേശം സ്വീകരിക്കുന്ന ആളും ഇതേ പോലെ വാട്സാപ്പ് അപ്ഡേറ്റ് ചെയ്താലേ വീഡിയോ സന്ദേശം ലഭിക്കുകയുള്ളു.
വാട്സാപ്പ് വീഡിയോ സന്ദേശങ്ങൾ എല്ലായ്പ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും. വാട്സാപ്പ് ഉൾപ്പെടെയുള്ള മൂന്നാമതൊരു വ്യക്തിക്ക് ഈ സന്ദേശങ്ങൾ ലഭ്യമാകില്ല എന്ന് കമ്പനി അവകാശപെടുന്നു. വീഡിയോ സന്ദേശങ്ങൾ നേരിട്ട് ഫോർവേഡ് ചെയ്യാൻ കഴിയില്ല . എന്നാൽ ഒരിക്കൽ മാത്രം കാണാവുന്ന രീതിയിൽ അയച്ചില്ലെങ്കിൽ സ്ക്രീൻ റെക്കോർഡ് വഴി സേവ് ചെയ്തു.
നിലവിൽ ബീറ്റ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമാവുമെങ്കിലും ഭാവിയിൽ എല്ലാ ഉപയോക്താക്കൾക്കും ഈ സൗകര്യം ഉപയോഗിക്കാം.
വാട്സാപ്പ് ചാനൽ ഇപ്പോൾ ഇന്ത്യയിലും ലഭ്യം
വാട്സാപ്പ് അടുത്തിടെ ഉപയോക്താക്കൾക്കായി അവതരിപ്പിച്ച ചാനൽ ഫീച്ചർ ഇന്ത്യയിലും ലഭ്യമാണ്. ഈ ഫീച്ചർ ഉപയോഗിച്ച് അഡ്മിന് ടെക്സ്റ്റ്, ഫോട്ടോകൾ ,വീഡിയോകൾ,സ്റ്റിക്കറുകൾ,പോളുകൾ തുടങ്ങിയവ ഉപയോക്താക്കൾക്ക് അയക്കാൻ കഴിയും. ഒരു ഉപയോക്താവ് ഏതെങ്കിലും ചാനൽ സബ്സ്ക്രൈബ് ചെയ്യുതാകയാണെങ്കിൽ ചാനലിന്റെ എല്ലാ ഉള്ളടക്കവും ഒരു ടാബിൽ ലഭിക്കും. ഒരാൾക്കു ഇൻവൈറ്റിലൂടെയോ വാട്സാപ്പിൽ സെർച്ച് ചെയ്തോ ഒരു ചാനൽ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്.
ഈ സൗകര്യം ലഭ്യമാവുമ്പോൾ വാട്സാപ്പിൽ അപ്ഡേറ്റുകൾ എന്ന പുതിയ ഓപ്ഷൻ ഉണ്ടായിരിക്കും.ചാനൽ അപ്ഡേറ്റുകൾ സാധാരണ വാട്സാപ്പ് ചാറ്റുകളിൽ നിന്നും ഗ്രൂപുകളിൽ നിന്നും വ്യത്യസ്തമായിരിക്കും. ചാനൽ ആർക്കൊക്കെ സബ്സ്ക്രൈബ് ചെയ്യാം എന്നത് ചാനൽ അഡ്മിന് നിയന്ത്രിക്കാവുന്നതാണ്. ചാനൽ അഡ്മിന്മാർക്ക് ഫോളോവേഴ്‌സിന്റെ പ്രൊഫൈൽ ചിത്രവും മൊബൈൽ നമ്പറും കാണാൻ കഴിയില്ല.
വാട്സാപ്പ് ചാനലിലെ സന്ദേശങ്ങൾ 30 ദിവസങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ. നിലവിൽ ചാനലിലെ സന്ദേശങ്ങൾ ഏൻഡ് ടു ഏൻഡ് എൻക്രിപ്റ്റഡ് ആയിരിക്കില്ല.
ഏറ്റവും കൂടുതൽ ആളുകൾ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ഈ ഇൻസ്റ്റന്റ് മെസ്സേജിങ് അപ്ലിക്കേഷൻ ആയ വാട്സാപ്പ് ഇത്തരം ഒരു സൗകര്യം നൽകുന്നത് വിവിധ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഏറെ സൗകര്യപ്രദമായിരിക്കും