image

2 Sep 2022 6:19 AM GMT

Technology

2.7 കോടി ഫെയ്സ്ബുക്ക്-ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്കെതിരെ നടപടിയുമായി മെറ്റ

MyFin Bureau

2.7 കോടി ഫെയ്സ്ബുക്ക്-ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്കെതിരെ നടപടിയുമായി മെറ്റ
X

Summary

ഡെല്‍ഹി: ഇന്ത്യയില്‍ നിന്നും ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്നായി പോസ്റ്റ് ചെയ്ത 2.7 കോടി പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്ത് മെറ്റ. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍സ്, 2021 അനുസരിച്ച് ഫേസ്ബുക്കിലെ 2.5 കോടി പോസ്റ്റുകള്‍ക്കും ഇന്‍സ്റ്റാഗ്രാമിലെ 20 ലക്ഷം പോസ്റ്റുകള്‍ക്കുമെതിരെയാണ് നടപടി. ഫെയ്‌സ്ബുക്കില്‍ 1.73 കോടി സ്പാം ഉള്ളടക്കത്തിനെതിരെ നടപടി സ്വീകരിച്ചു. നഗ്‌നതയും ലൈംഗിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട 27 ലക്ഷം പോസ്റ്റുകളും 23 ലക്ഷം 'അക്രമവും ഗ്രാഫിക് ഉള്ളടക്കവുംഇതില്‍ ഉള്‍പ്പെടുന്നു. മെറ്റ […]


ഡെല്‍ഹി: ഇന്ത്യയില്‍ നിന്നും ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്നായി പോസ്റ്റ് ചെയ്ത 2.7 കോടി പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്ത് മെറ്റ. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍സ്, 2021 അനുസരിച്ച് ഫേസ്ബുക്കിലെ 2.5 കോടി പോസ്റ്റുകള്‍ക്കും ഇന്‍സ്റ്റാഗ്രാമിലെ 20 ലക്ഷം പോസ്റ്റുകള്‍ക്കുമെതിരെയാണ് നടപടി.

ഫെയ്‌സ്ബുക്കില്‍ 1.73 കോടി സ്പാം ഉള്ളടക്കത്തിനെതിരെ നടപടി സ്വീകരിച്ചു. നഗ്‌നതയും ലൈംഗിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട 27 ലക്ഷം പോസ്റ്റുകളും 23 ലക്ഷം 'അക്രമവും ഗ്രാഫിക് ഉള്ളടക്കവുംഇതില്‍ ഉള്‍പ്പെടുന്നു. മെറ്റ സ്വയം 9.98 ലക്ഷം 'അപകടകരമായ സംഘടനകളെയും വ്യക്തികളെയും, തീവ്രവാദവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തെയും കണ്ടെത്തി. ഒടുവില്‍ തിരിച്ചറിഞ്ഞ 99.8 ശതമാനം പോസ്റ്റുകള്‍ക്കെതിരെയും നടപടിയെടുത്തു.

ഇന്‍സ്റ്റാഗ്രാമില്‍, മിക്ക ഉള്ളടക്കങ്ങളും ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കുക തുടങ്ങിയ തരത്തിലുള്ളതാണ്.

ഫേസ്ബുക്കില്‍ വ്യക്തികളില്‍ നിന്ന് 626 പരാതികളും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് 1,033 പരാതികളും കമ്പനിക്ക് ലഭിച്ചു. ഇന്‍സ്റ്റാഗ്രാമിലെ തങ്ങളുടെ വ്യാജ പ്രൊഫൈലിനെക്കുറിച്ച് മൊത്തം 705 വ്യക്തികള്‍ പരാതിപ്പെടുകയും അതിനെല്ലാമെതിരെ മെറ്റ നടപടിയെടുക്കുകയും ചെയ്തു.

കൂടാതെ, 715 ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പരാതിപ്പെടുകയും 167 പരാതികളില്‍ നടപടിയെടുക്കുകയും ചെയ്തു.