4 Jun 2022 1:07 AM GMT
Summary
സമൂഹമാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ നീക്കത്തിന് തിരിച്ചടി. മസ്‌കുമായുള്ള ഇടപാടിനുള്ള കാത്തിരിപ്പ് അവസാനിച്ചതായി ട്വിറ്റര്‍ അറിയിച്ചു. 44 ബില്യന്‍ ഡോളറിന് (ഏകദേശം 3.67 ലക്ഷം കോടി രൂപ) ട്വിറ്റര്‍ വാങ്ങാനുള്ള കരാറിലാണ് തിരിച്ചടി. യു.എസിലെ ഹാര്‍ട്ട് - സ്‌കോട്ട് - റോഡിനോ ആന്റിട്രസ്റ്റ് ഇംപ്രൂവ്‌മെന്റ്‌സ്(എച്ച്.എസ്‌ആര്‍) ആക്‌ട് പ്രകാരമുള്ള കാത്തിരിപ്പ് അവസാനിച്ചതോടെ പതിവ് ക്ലോസിങ് വ്യവസ്ഥകള്‍ക്ക് വിധേയമായായിരിക്കും തുടര്‍ ഇടപാടെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനി കരാര്‍ പൂര്‍ത്തീകരിച്ച് ട്വിറ്റര്‍ സ്വന്തമാക്കണമെങ്കില്‍ കൂടുതല്‍ വ്യവസ്ഥകള്‍ പാലിക്കേണ്ടിവരും. കമ്പനിയിലെ […]
സമൂഹമാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ നീക്കത്തിന് തിരിച്ചടി. മസ്‌കുമായുള്ള ഇടപാടിനുള്ള കാത്തിരിപ്പ് അവസാനിച്ചതായി ട്വിറ്റര്‍ അറിയിച്ചു. 44 ബില്യന്‍ ഡോളറിന് (ഏകദേശം 3.67 ലക്ഷം കോടി രൂപ) ട്വിറ്റര്‍ വാങ്ങാനുള്ള കരാറിലാണ് തിരിച്ചടി.
യു.എസിലെ ഹാര്‍ട്ട് - സ്‌കോട്ട് - റോഡിനോ ആന്റിട്രസ്റ്റ് ഇംപ്രൂവ്‌മെന്റ്‌സ്(എച്ച്.എസ്‌ആര്‍) ആക്‌ട് പ്രകാരമുള്ള കാത്തിരിപ്പ് അവസാനിച്ചതോടെ പതിവ് ക്ലോസിങ് വ്യവസ്ഥകള്‍ക്ക് വിധേയമായായിരിക്കും തുടര്‍ ഇടപാടെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇനി കരാര്‍ പൂര്‍ത്തീകരിച്ച് ട്വിറ്റര്‍ സ്വന്തമാക്കണമെങ്കില്‍ കൂടുതല്‍ വ്യവസ്ഥകള്‍ പാലിക്കേണ്ടിവരും. കമ്പനിയിലെ മുഴുവന്‍ ഓഹരി ഉടമകളുടെയും അനുമതിയാണ് ഇതിലൊന്ന്. ഈ വ്യവസ്ഥയായിരിക്കും ട്വിറ്റര്‍ ഇടപാടില്‍ മസ്‌കിന് ഇനി ഏറ്റവും വലിയ വെല്ലുവിളിയാകുക.