image

4 May 2022 3:45 AM GMT

Technology

ഷോപ്പിംഗ് മെച്ചപ്പെടുത്താൻ മീഷോയും ഗൂഗിൾ ക്ലൗഡും കൈ കോർക്കുന്നു

PTI

ഷോപ്പിംഗ് മെച്ചപ്പെടുത്താൻ മീഷോയും ഗൂഗിൾ ക്ലൗഡും കൈ കോർക്കുന്നു
X

Summary

ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ പ്രമുഖരാണ് മീഷോ.ഡിജിറ്റൽ ഷോപ്പിംഗ് രംഗത്തെ സ്വാധീനം ഉറപ്പിക്കുവാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഷോപ്പിംഗ് ആപ്പിനെയും വെബ്സൈറ്റിനെയും പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് അവർ. അതിനായി അവർ കൈ കൊടുത്തതോ ആ മേഖലയിലെ അതി ഭീമനായ ഗൂഗിൾ ക്ലൗഡിനും. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായിട്ടുള്ള ഷോപ്പിംഗ് പ്ലാറ്റ്ഫോം ഒരുക്കുക എന്ന് മാത്രമല്ല ,മെഷീൻ ലേർണിംഗിന്റെ കൂടെ സഹായത്തോടെ കൂടുതൽ സന്ദർശകരെ തങ്ങളുടെ ഷോപ്പിംഗ് ഇടങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ സഖ്യത്തിനുണ്ട്. ആർട്ടിഫിഷ്യൽ ഇന്റെലിജെൻസിന്റെയും,മെഷീൻ ലേർണിംഗിന്റെയും സഹായത്തോടെ പുതിയ […]


ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ പ്രമുഖരാണ് മീഷോ.ഡിജിറ്റൽ ഷോപ്പിംഗ് രംഗത്തെ സ്വാധീനം ഉറപ്പിക്കുവാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഷോപ്പിംഗ് ആപ്പിനെയും വെബ്സൈറ്റിനെയും പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് അവർ. അതിനായി അവർ കൈ കൊടുത്തതോ ആ മേഖലയിലെ അതി ഭീമനായ ഗൂഗിൾ ക്ലൗഡിനും.

ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായിട്ടുള്ള ഷോപ്പിംഗ് പ്ലാറ്റ്ഫോം ഒരുക്കുക എന്ന് മാത്രമല്ല ,മെഷീൻ ലേർണിംഗിന്റെ കൂടെ സഹായത്തോടെ കൂടുതൽ സന്ദർശകരെ തങ്ങളുടെ ഷോപ്പിംഗ് ഇടങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ സഖ്യത്തിനുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റെലിജെൻസിന്റെയും,മെഷീൻ ലേർണിംഗിന്റെയും സഹായത്തോടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും, നിലവിൽ ഉള്ളവർക്ക് കൂടുതൽ കൃത്യതയുള്ള (personalization of shopping ) അനുഭവം നൽകുവാനും മീഷോ ലക്ഷ്യമിടുന്നു. ഓൺലൈൻ ഷോപ്പിങ്ങിലെ 50 % ഉപഭോക്താക്കൾക്കും ഇതൊരു പുതിയ അനുഭവമായിരിക്കും.

"ഗൂഗിൾ ക്ലൗഡ്, ഡാറ്റ അനാലിസിസ് കൂടുതൽ എളുപ്പമാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഭാവിയിലെ സാധ്യതകളെ മുൻകൂട്ടി കാണുവാനാകും. ഒപ്പം വളരെ സജീവമായിട്ടുള്ള ഷോപ്പിംഗ് അനുഭവവും ലഭ്യമാക്കും," ഗൂഗിൾ ഇന്ത്യ മാനേജിങ് ഡയറക്ടർ ബിക്രം സിങ് ബേദി പറഞ്ഞു.

ഈ സഹകരണത്തോടെ വില്പനക്കാർക്കും സാധനങ്ങൾ വാങ്ങുന്നവർക്കും സമയനഷ്ടമില്ലാതെ, തടസ്സങ്ങളില്ലാതെ അത് എത്ര തിരക്കുള്ള സാഹചര്യം ആണെങ്കിൽ പോലും ഇടപാടുകൾ നടത്തുവാൻ മീഷോയിലൂടെ കഴിയുമെന്ന് മീഷോ സ്ഥാപകനും ഡയറക്ടറുമായ സഞ്ജീവ് ബൺവാൾ അഭിപ്രായപ്പെട്ടു.