17 Feb 2022 12:31 AM GMT
Summary
മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കയറ്റുമതി കമ്പനിയായ ഇന്‍ഫോസിസ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 55,000-ത്തില്‍ അധികം പുതിയ ബിരുദധാരികളെ നിയമിച്ചേക്കുമെന്ന് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സലില്‍ പരേഖ് പറഞ്ഞു. സാങ്കേതിക മേഖലയില്‍ എഞ്ചിനീയറിംഗ്, സയന്‍സ് ബിരുദധാരികളെ വിവിധ അവസരങ്ങളാണ് കാത്തിരിക്കുന്നത്. പക്ഷേ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കേണ്ടി വരുന്ന ഒരു മേഖല കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഐടി വ്യവസായ ലോബിയായ നാസ്‌കോമിന്റെ ഒരു യോഗം അഭിസംബോധന ചെയ്‌ത് സംസാരിക്കുകയാണ് […]
മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കയറ്റുമതി കമ്പനിയായ ഇന്‍ഫോസിസ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 55,000-ത്തില്‍ അധികം പുതിയ ബിരുദധാരികളെ നിയമിച്ചേക്കുമെന്ന് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സലില്‍ പരേഖ് പറഞ്ഞു.
സാങ്കേതിക മേഖലയില്‍ എഞ്ചിനീയറിംഗ്, സയന്‍സ് ബിരുദധാരികളെ വിവിധ അവസരങ്ങളാണ് കാത്തിരിക്കുന്നത്. പക്ഷേ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കേണ്ടി വരുന്ന ഒരു മേഖല കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഐടി വ്യവസായ ലോബിയായ നാസ്‌കോമിന്റെ ഒരു യോഗം അഭിസംബോധന ചെയ്‌ത് സംസാരിക്കുകയാണ് അദ്ദേഹം.
2022 സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷിക വരുമാനത്തില്‍ 20 ശതമാനം കുതിപ്പാണ് ഇന്‍ഫോസിസ് ലക്ഷ്യമിടുന്നതെന്നും അത്‌കൊണ്ട് തന്നെ ഒരു പുതുമുഖത്തിന് കമ്പനിയില്‍ ചേരാനും വളരാനുമെല്ലാം ഇത് മികച്ച അവസരമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.