6 Feb 2022 8:13 AM GMT
Summary
ന്യൂഡൽഹി: ഐ ടി കമ്പനിയായ ടെക് മഹീന്ദ്ര യൂറോപ്പ് ആസ്ഥാനമായുള്ള കോം ടെക് കോ (CTC) എന്ന ഐ ടി കമ്പനിയുടെ 100% ഓഹരികൾ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ഷുറൻസ് (Surance) എസ് ഡബ്ല്യു എഫ് ടി (SWFT) എന്നീ രണ്ട് ഇൻഷുർടെക് പ്ലാറ്റ്‌ഫോമുകളിലെ 25% ഓഹരികളുമുൾപ്പെടെ മൊത്തം 330 ദശലക്ഷം യൂറോയാണ് (ഏകദേശം 2,800 കോടി രൂപ) ടെക് മഹിന്ദ്ര മുടക്കിയിരിക്കുന്നത്. ഇതോടെ കമ്പനിയുടെ ഡിജിറ്റൽ എഞ്ചിനീയറിംഗ്, ഇൻഷുറൻസ് ടെക്നോളജി രംഗം ശക്തിപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. സാമ്പത്തിക […]
ന്യൂഡൽഹി: ഐ ടി കമ്പനിയായ ടെക് മഹീന്ദ്ര യൂറോപ്പ് ആസ്ഥാനമായുള്ള കോം ടെക് കോ (CTC) എന്ന ഐ ടി കമ്പനിയുടെ 100% ഓഹരികൾ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.
ഷുറൻസ് (Surance) എസ് ഡബ്ല്യു എഫ് ടി (SWFT) എന്നീ രണ്ട് ഇൻഷുർടെക് പ്ലാറ്റ്‌ഫോമുകളിലെ 25% ഓഹരികളുമുൾപ്പെടെ മൊത്തം 330 ദശലക്ഷം യൂറോയാണ് (ഏകദേശം 2,800 കോടി രൂപ) ടെക് മഹിന്ദ്ര മുടക്കിയിരിക്കുന്നത്.
ഇതോടെ കമ്പനിയുടെ ഡിജിറ്റൽ എഞ്ചിനീയറിംഗ്, ഇൻഷുറൻസ് ടെക്നോളജി രംഗം ശക്തിപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.
സാമ്പത്തിക ക്രമക്കേട് നടത്തിയ സത്യം കമ്പനിക്കു ശേഷമുള്ള ടെക് മഹീന്ദ്രയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. 2010 ഏപ്രിലിൽ ടെക് മഹീന്ദ്ര $500 മില്യന് സത്യം കമ്പനിയുടെ 42% ഓഹരികൾ കൈക്കലാക്കിയിരുന്നു.
ടെക് മഹീന്ദ്രയുടെ റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച് 2020-ൽ സി ടി സിയുടെ വരുമാനം 71.3 ദശലക്ഷം യൂറോ ആയിരുന്നു. 2021 സെപ്തംബർ വരെയുള്ള ഒമ്പത് മാസത്തേക്ക് മൊത്തം വരുമാനം 58.8 ദശലക്ഷം യൂറോയാണ് സി ടി സി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സി ടി സിയിലെ ഏകദേശം 720 ജീവനക്കാർ ഇനി ടെക് മഹീന്ദ്രയുടെ ഭാഗമാകും.
എസ് ഡബ്ല്യു എഫ് ടി-യിലും ഷുറൻസിലും 25% ഉടമസ്ഥാവകാശം നേടുന്നതിനായി ടെക് മഹീന്ദ്ര 20 ദശലക്ഷം യൂറോയാണ് ഇറക്കുന്നത്.
ടെക്നോളജീസ് ആൻഡ് ഷുറൻസ് പ്ലാറ്റ്ഫോം സി ടി സിയുടെ അതേ സ്ഥാപക ഗ്രൂപ്പിന്റെ ഭാഗമാണ്.
ഇൻഷുറൻസ്, ഫിനാൻഷ്യൽ സർവീസ് മേഖലകളിൽ ഐ ടി സൊല്യൂഷനുകളെത്തിക്കുന്നതിനായി രൂപീകരിച്ച ഐ ടി സേവന ദാതാക്കളാണ് ലാത്വിയയിലും ബെലാറസിലും വികസന കേന്ദ്രങ്ങളുള്ള സി ടി സി.
ഷുറൻസ് ഒരു സമ്പൂർണ വ്യക്തിഗത സൈബർ ഇൻഷുറൻസ് സൊല്യൂഷനാണ്.