image

5 Feb 2022 4:26 AM GMT

Technology

പക്ഷാഘാതം ബാധിച്ചവര്‍ക്ക് ചിപ്പുകളുമായി ന്യൂറലിങ്ക് ടെക്‌നോളജി

Agencies

പക്ഷാഘാതം ബാധിച്ചവര്‍ക്ക് ചിപ്പുകളുമായി ന്യൂറലിങ്ക് ടെക്‌നോളജി
X

Summary

ചലനശേഷി നഷ്ടപ്പെവരുടെ തലച്ചോറിനുള്ളില്‍ ചിപ്പുകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ് ഇലോണ്‍ മസ്‌ക്കിന്റെ ന്യൂറലിങ്ക്. മനുഷ്യന്റെ തലച്ചോറില്‍ ചിപ്പ് വെക്കുക. അത് പിന്നെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക. പക്ഷാഘാതം വന്ന് കിടപ്പായ രോഗിയുടെ തലച്ചോറില്‍ നിന്നുള്ള വിവരങ്ങള്‍ പുറംലോകത്ത് എത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ മസ്‌ക് പറഞ്ഞപ്പോള്‍ ആദ്യം ആരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അതിന്റെ അടുത്ത പടിയിലേക്ക് കടക്കുകയാണ് അദ്ദേഹത്തിന്റെ ന്യൂറലിങ്ക്. ന്യൂറലിങ്കിന് വേണ്ടി ക്ലിനിക്കല്‍ ട്രയല്‍ ഡയറക്ടറിനെ റിക്രൂട്ട്ചെയ്യാന്‍ തുടങ്ങി എന്നതാണ് പുതിയ വാര്‍ത്ത. മനുഷ്യ മനസ്സിനെ ഇലക്ടോണിക് ഉപകരണങ്ങളുമായി നേരിട്ട് […]


ചലനശേഷി നഷ്ടപ്പെവരുടെ തലച്ചോറിനുള്ളില്‍ ചിപ്പുകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ് ഇലോണ്‍ മസ്‌ക്കിന്റെ ന്യൂറലിങ്ക്.

മനുഷ്യന്റെ തലച്ചോറില്‍ ചിപ്പ് വെക്കുക. അത് പിന്നെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക. പക്ഷാഘാതം വന്ന് കിടപ്പായ രോഗിയുടെ തലച്ചോറില്‍ നിന്നുള്ള വിവരങ്ങള്‍ പുറംലോകത്ത് എത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ മസ്‌ക് പറഞ്ഞപ്പോള്‍ ആദ്യം ആരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അതിന്റെ അടുത്ത പടിയിലേക്ക് കടക്കുകയാണ് അദ്ദേഹത്തിന്റെ ന്യൂറലിങ്ക്.

ന്യൂറലിങ്കിന് വേണ്ടി ക്ലിനിക്കല്‍ ട്രയല്‍ ഡയറക്ടറിനെ റിക്രൂട്ട്ചെയ്യാന്‍ തുടങ്ങി എന്നതാണ് പുതിയ വാര്‍ത്ത. മനുഷ്യ മനസ്സിനെ ഇലക്ടോണിക് ഉപകരണങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുതിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്.

ന്യൂറലിങ്കിന്റെ വെബ്സൈറ്റ് അനുസരിച്ച് 'ബ്രയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ്' നിര്‍മ്മിക്കുക എതാണ് ലക്ഷ്യം. ഇതുവഴി ആളുകളുടെ തലച്ചോറിനും കമ്പ്യൂട്ടറിനുമിടയില്‍ വിവരങ്ങള്‍ നല്‍കാനും സ്വീകരിക്കാനും സാധിക്കും എന്നാണ് കമ്പനി പറയുന്നത്.

ഉദാഹരണമായി, പക്ഷാഘാതം ബാധിച്ച ഒരു വ്യക്തിയുടെ തലച്ചോറില്‍ ന്യൂറലിങ്ക് ചിപ്പ് ഘടിപ്പിക്കുത് വഴി കൈകാലുളുടെ സഹായം കൂടാതെ മൗസും കീബോര്‍ഡും നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഇതുവഴി വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയും, അതോടൊപ്പം തലച്ചോറിന് സ്പര്‍ശനാനുഭവം സാധ്യമാക്കുകയും ചെയ്യും.

സങ്കീണ്ണമായൊരു സാങ്കേതികവിദ്യയാണിത്. തലച്ചോറിലെ ന്യൂറോണുകള്‍ വൈദ്യുത സിഗ്‌നലുകള്‍ പുറപ്പെടുവിക്കുകയും ഇത് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോഡുകള്‍ പിടിച്ചെടുക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ സിഗ്‌നലുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് വഴി മറ്റൊരാളെ ചുംബിക്കുകയോ ഒരു ആപ്പിള്‍ പിടിക്കുകയോ ചെയ്യുതു പോലുള്ള വ്യത്യസ്ത അനുഭവങ്ങള്‍ യാത്ഥാര്‍ത്യമാക്കാന്‍ സാധിക്കുന്നു എന്നതാണ് ന്യൂറോലിങ്കിന്റെ പ്രത്യേകത.

ഇതിനകം തന്നെ മസ്‌കിന്റെ ന്യൂറലിങ്കില്‍ നിന്നുള്ള പുതിയ പരീക്ഷണ വീഡിയോ പുറത്ത് വന്നിരുന്നു. ഇതില്‍ ഒരു കുരങ്ങന്‍ തന്റെ മനസ്സുകൊണ്ട് പോങ് കളിക്കുന്നതായാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. പക്ഷാഘാതത്താല്‍ തകര്‍ന്ന ആളുകളെ സഹായിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ നേട്ടമായാണിതിനെ ചൂണ്ടികാണിക്കുന്നത്.

എന്തായാലും 2017 ല്‍ പ്രഖ്യാപിക്കപ്പെട്ട് ന്യൂറാലിങ്ക് അന്ന് തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. തലച്ചോറിനെ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചാല്‍ അത് മനുഷ്യന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാവും എന്നതായിരുന്നു വിമര്‍ശനത്തിന്റെ കാതല്‍.

കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുന്നതുപോലെ മനുഷ്യന്റെ തലച്ചോറും ഭാവിയില്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതകളും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇലോണ്‍ മസ്‌ക്കിന്റെ പുതിയ ചുവടുവെപ്പ് പക്ഷാഘാതം വന്ന് മറ്റൊരു പ്രതീക്ഷയും ഇല്ലാതെ കിടപ്പിലായവര്‍ക്ക് വലിയ ആശ്വാസമാവും എന്നകാര്യം ഉറപ്പാണ്.