image

31 Jan 2022 7:52 AM GMT

Technology

മൂന്നാംപാദത്തിൽ 2,969 കോടി രൂപ അറ്റാദായം നേടി വിപ്രോ

Agencies

മൂന്നാംപാദത്തിൽ 2,969 കോടി രൂപ അറ്റാദായം നേടി വിപ്രോ
X

Summary

ന്യൂഡല്‍ഹി: ഐടി സേവന രംഗത്തെ പ്രമുഖരായ വിപ്രോ ലിമിറ്റഡ് 2021 ഡിസംബർ പാദത്തില്‍ 2,969 രൂപ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ മാറ്റമൊന്നുമില്ലെങ്കിലും ഡിമാന്‍ഡ് അന്തരീക്ഷം ശക്തമായി തുടരുന്നു. 2022 മാര്‍ച്ച് പാദത്തില്‍, ഐടി സേവന ബിസിനസില്‍ നിന്നുള്ള വരുമാനം $2,692 മില്യണ്‍ മുതല്‍ $2,745 മില്യണ്‍ വരെ കമ്പനി പ്രതീക്ഷിക്കുന്നു. ഇത് 2-4% തുടര്‍ച്ചയായ വളര്‍ച്ചയിലേക്ക് നയിക്കും.  2021 ഡിസംബര്‍ പാദം അവസാനിക്കുമ്പോള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ  […]


ന്യൂഡല്‍ഹി: ഐടി സേവന രംഗത്തെ പ്രമുഖരായ വിപ്രോ ലിമിറ്റഡ് 2021 ഡിസംബർ പാദത്തില്‍ 2,969 രൂപ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ മാറ്റമൊന്നുമില്ലെങ്കിലും ഡിമാന്‍ഡ് അന്തരീക്ഷം ശക്തമായി തുടരുന്നു.

2022 മാര്‍ച്ച് പാദത്തില്‍, ഐടി സേവന ബിസിനസില്‍ നിന്നുള്ള വരുമാനം $2,692 മില്യണ്‍ മുതല്‍ $2,745 മില്യണ്‍ വരെ കമ്പനി പ്രതീക്ഷിക്കുന്നു. ഇത് 2-4% തുടര്‍ച്ചയായ വളര്‍ച്ചയിലേക്ക് നയിക്കും.

2021 ഡിസംബര്‍ പാദം അവസാനിക്കുമ്പോള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 15,670 കോടി രൂപയില്‍ നിന്ന് 29.6 ശതമാനം വർധിച്ച് 20,313.6 കോടി രൂപയായി. കഴിഞ്ഞ പാദത്തെ അപേക്ഷിച്ചു ഇത് 3.2 ശതമാനം വര്‍ധനവാണ്.

ഒക്ടോബറില്‍ കമ്പനി മുൻകൂട്ടി പ്രവചിച്ച പോലെ തന്നെ 2021 ഡിസംബര്‍ പാദത്തില്‍, ഐടി സേവന വരുമാനം തുടര്‍ച്ചയായി 2.3 ശതമാനം വര്‍ധിച്ച് $2,639.7 മില്യണിലെത്തി .

ഐടി സേവനങ്ങള്‍ക്കായുള്ള കമ്പനിയുടെ ജീവനക്കാർ 2,31,671 ആകുകയും, വാര്‍ഷികാടിസ്ഥാനത്തില്‍ 41,363 ജീവനക്കാരുടെ വര്‍ധനവുമുണ്ടായി. ഈ പാദത്തില്‍ 10,306 ജീവനക്കാരെ നിയമിച്ചു. വിപ്രോ ഒരു ഇക്വിറ്റി ഷെയറിന് 1 രൂപ എന്ന ഇടക്കാല ലാഭവിഹിതം (interim dividend) പ്രഖ്യാപിച്ചു.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്വെയര്‍ സേവന കമ്പനിയായ ഇന്‍ഫോസിസിന്റെ 2021 ഡിസംബര്‍ പാദത്തില്‍ ലാഭം 5,809 കോടി രൂപയായി. തങ്ങളുടെ ഏകീകൃത അറ്റാദായത്തില്‍ 11.8 ശതമാനം വര്‍ധനവ് ഇന്‍ഫോസിസ് രേഖപ്പെടുത്തി.

ഇന്‍ഫോസിസിന്റെ വരുമാനം 2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 25,927 കോടി രൂപയില്‍ നിന്ന് 22.9 ശതമാനം വര്‍ധിച്ച് 31,867 കോടി രൂപയായി.

2021 ഡിസംബര്‍ പാദത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) ഏകീകൃത അറ്റാദായം 12.2 ശതമാനം വര്‍ധിച്ച് 9,769 കോടി രൂപയായി. ഒരു ഓഹരിയ്ക്ക് 4,500 രൂപ വരുന്ന ഓഹരിയുടമകള്‍ക്ക് 18,000 കോടി രൂപയുടെ ബൈബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു.